കുവൈറ്റ് സിറ്റി: കൊറോണ ബാധിച്ച് കുവൈറ്റില്‍ രണ്ടു പേര് കൂടി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു 58 വയസുള്ള കുവൈറ്റ് പൗരനും 69 കാരനായ ഇറാനിയുമാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്തെ കൊറോണ ബാധയേറ്റ് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചായി. അതേ സമയം 64 ഇന്ത്യാക്കാരടക്കം 134 പേര്‍ക്ക്കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിത കേസുകളുടെ എണ്ണം 1658 ആയി. 924 ഇന്ത്യാക്കാര്‍ക്കാണ് രാജ്യത്ത് രോഗബാധിതരായിരിക്കുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 63 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 126 പേര്‍ക്കു നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് അന്വേഷണത്തിലാണ്. ചികിത്സയിലുണ്ടായിരുന്ന 33 പേര് കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 258പേരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: