ആലപ്പുഴ: തകഴിയിലെ ഗോഡൗണില്‍ നിന്ന് കൈനകരിയിലെ റേഷന്‍ കടകളിലേക്ക് അരി കൊണ്ട് പോയ വള്ളം മുങ്ങി. വള്ളത്തില്‍ 150 ക്വിന്റല്‍ അരിയാണ് ഉണ്ടായിരുന്നത്. ഇതില്‍ 75 ക്വിന്റല്‍ അരി നനഞ്ഞു. നെടുമുടി പഞ്ചായത്ത് ഓഫീസിന് സമീപം മണപ്ര പാലത്തിനു താഴെവച്ചാണ് വള്ളം മുങ്ങിയത്.
പാലം നിര്‍മിച്ചപ്പോള്‍ സ്ഥാപിച്ച മുട്ടില്‍ വള്ളം ഇടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സപ്ലൈകോ ഓഫീസിലെ ജീവനക്കാര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: