ന്യൂദല്‍ഹി: കൊറോണ ഭീതിയില്‍ ലോകം മുഴുവന്‍ ലോക്ഡൗണിലായതോടെ പോര്‍ച്ചുഗീസ് സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുതിയൊരു വെല്ലുവിളി ഏറ്റെടുത്തു. ചെറിയ പ്രായത്തില്‍ തന്നെ ഫുട്ബോള്‍ താരമായതോടെ പഠനം മുടങ്ങിയ റൊണോ മുപ്പത്തിയഞ്ചാം വയസില്‍ ഹരിശ്രീ കുറിക്കുകയാണ്. താന്‍ വീണ്ടും പഠനം ആരംഭിച്ചതായി ഈ യുവന്റസ് താരം ട്വിറ്ററില്‍ കുറിച്ചു.
നമ്മള് എല്ലായിപ്പോഴും വെല്ലുവിളികള്‍ ഏറ്റെടുക്കണം. എനിക്കിപ്പോള്‍ പഠിക്കാനുള്ള സമയമാണെന്ന് റൊണോ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തിലെ കായിക മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചതോടെയാണ് റൊണോ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.
വിഷമകരായ ഒരു അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിച്ച് ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന് റൊണാള്‍ഡോ ഏപ്രില്‍ പതിനൊന്നിന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
സിരീ എ അടക്കമുള്ള എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ബ്ലെയ്സി മറ്റിയൂഡി, ഡാനിലി റുഗാനി എന്നീ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതോടെ റൊണോ അടക്കമുള്ള എല്ലാ യുവന്റസ് താരങ്ങളും ക്വാറന്റൈനിലായിരുന്നു. റുഗാനിയും മറ്റിയൂഡിയും കൊറോണയില്‍ നിന്ന് മുക്തി നേടിക്കഴിഞ്ഞു.
ലോകത്ത് മഹാമാരി തുടരുമ്പോഴും ഏഴു നിലകളുള്ള സ്വന്തം കൊട്ടാരത്തില്‍ പരിശീലനവും പഠനവുമായി കഴിയുകയാണ് റൊണോ. ഈ വര്‍ഷാവസാനത്തോടെ റൊണോയുടെ കരിയറില്‍ നിന്നുള്ള വരുമാനം നൂറ് കോടിയാകും. കരിയറില്‍ പ്രതിഫലം നൂറ് കോടി കടക്കുന്ന ആദ്യ ഫുട്ബോള്‍ താരമാകും റൊണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: