ന്യൂദല്‍ഹി: സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി. സൂം ആപ്പ് സംവിധാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗികമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി. സൂം സംവിധാനത്തിലൂടെ സ്വകാര്യവ്യക്തികള്‍ക്ക് വിവര സുരക്ഷ ഉറപ്പാക്കി യോഗങ്ങള്‍ നടത്തുന്നത് സംബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള സൈബര്‍ ഏകോപനകേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
സൂം സംവിധാനം സുരക്ഷിതമായ സംവിധാനമല്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമായ സെര്‍ട്ട്ഇന്‍ നേരത്തെ നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാര്‍ഗരേഖ പുറത്തിറക്കിയത്. സൂം ഉപയോഗിക്കാന്‍ താല്പര്യമുള്ള സ്വകാര്യ വ്യക്തികളെ ഉദ്ദേശിച്ചാണ് മാര്‍ഗരേഖ. സൂം കോണ്‍ഫറന്‍സ് സംവിധാനത്തിലേക്ക് ബാഹ്യമായ കടന്നുകയറ്റവും ഓണ്‍ലൈന്‍ യോഗത്തിലേക്ക് അനധികൃതമായി പ്രവേശിച്ച് ടെര്‍മിനലുകള്‍ തകര്‍ക്കാനുമുള്ള ഹാക്കര്‍മാരുടെ ശ്രമങ്ങളും തടയാന്‍ മാര്‍ഗരേഖ ലക്ഷ്യമിടുന്നു. സൂം കോണ്‍ഫറന്‍സുകള്‍ നടത്തുമ്പോള്‍ സ്വകാര്യവ്യക്തികള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: