പ്രകൃതി ദുരന്തങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും രാഷ്ട്രീയ സ്വയംസേവക സംഘം എന്നും സമൂഹത്തിനൊപ്പം ശക്തമായി നിന്നിട്ടുണ്ട്. ഇന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തിലും ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യമെമ്പാടും ഉടലെടുത്തിട്ടുള്ള പ്രതിസന്ധിയിലും ആര്‍എസ്എസ് സേവനരംഗത്ത് സജീവമാണ്.
സംഘത്തിന്റെ എഴുപതിനായിരത്തോളം ശാഖകളും ആര്‍എസ്എസ് പിന്തുണയുള്ള മൂന്ന് ഡസനോളം സംഘടനകളും രാജ്യത്തെ സഹായിച്ചു വരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള സേവാഭാരതി, ആരോഗ്യ ഭാരതി, നാഷണല്‍ മെഡിക്കോസ് ഓര്ഗനൈസേഷന് (എന്‍എംഒ), എബിവിപി, ബിഎംഎസ് തുടങ്ങി നിരവധി സംഘടനകള്‍ മുന്നോട്ട് വന്നു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും വയോധികരുമായി ഫോണില്‍ ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങള്‍ പരിശോധിക്കാനും രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും സംഘടനയില്‍ അംഗങ്ങളായ 5000 ഡോക്ടര്‍മാരെയാണ് എന്‍എംഒ ചുമതലപ്പെടുത്തിയിരിക്കുന്നത്. വനിതകളുടെ സ്വയം സഹായ സംഘങ്ങള്‍ ലാഭ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെ വന്‍ തോതില്‍ മാസ്ക്കുകള്‍ നിര്‍മിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യ ഭാരതി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്.
അവസരത്തിനൊത്ത് ഉയര്‍ന്ന് സ്വയംസേവകര്‍
ലോക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കാന്‍ ആര്‍എസ്എസ് ഊര്‍ജ്ജസ്വലരായി രംഗത്തെത്തി. ദല്‍ഹിയില്‍ 4500ല്‍ പരം സ്വയം സേവകരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദിവസവും 1,30,000 ഭക്ഷണപ്പൊതികളാണ് എത്തിച്ചുകൊടുക്കുന്നത്. കൂട്ടം കൂടുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം. ജിബി റോഡിലെ ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നു.
കേരളത്തില്‍ ഓരോ ദിവസവും നൂതന സേവന പ്രവര്‍ത്തനങ്ങളുമായാണ് സ്വയംസേവകര്‍ മുന്നോട്ട് വരുന്നത്. ഭക്ഷണപ്പൊതി, പലവ്യഞ്ജന വിതരണം കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വെള്ളവും ഭക്ഷണവും എത്തിച്ചു. ഭക്ഷണമില്ലാതെ വയനാട്ടില്‍ അകപ്പെട്ട അമേഠിക്കാരായ തൊഴിലാളികള്‍ക്ക് ആഴ്ചകളോളം ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു. പാലക്കാട്ട് പല അഗതിമന്ദിരങ്ങളിലായി കഴിയുന്ന ഇരുനൂറോളം വൃദ്ധജനങ്ങളുടെ വ്യക്തി ശുചിത്വം പാലിക്കുന്നത് കണക്കിലെടുത്ത് കേരള സംസ്ഥാന ബാര്‍ബേഴ്സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് സംഘടനയുമായി ചേര്‍ന്ന് സൗജന്യമായി മുടി മുറിച്ചു നല്കി.
ആസാമില്‍ 410 ഗ്രാമങ്ങളിലുള്ള 14,513 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാമഗ്രികളും എത്തിച്ചു. മോങ്കള്ദൊയ്, ഗോല്‍പാര, ഹോജായ്, സൗത്ത് കാംരൂപ് ജില്ല, ഗുവാഹത്തിയിലെ കേശാബ് നഗര്‍, പലസ്ബരി, കാംരൂപ്, ശിവ്സാഗര്‍, ധൂബ്രി എന്നിവിടങ്ങൡ പലവ്യഞ്ജന കിറ്റുകളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. ലോക്ഡൗണില്‍ ത്രിപുരയില്‍ അകപ്പെട്ടുപോയ വിദ്യാര്‍ഥികള്‍ക്ക് എബിവിപി പ്രവര്‍ത്തകര്‍ ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചു നല്കുന്നു.
ഉത്തര്‍പ്രദേശില്‍ മുപ്പത്തഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ വഴി എണ്ണായിരത്തില്പരം ജനങ്ങള്‍ക്കാണ് ആര്‍എസ്എസ് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. 2000 കുടുംബങ്ങള്‍ക്ക് റേഷനും 74,000 ഭക്ഷണപ്പൊതികളും ഇതുവരെ നല്കി. സംസ്ഥാനത്ത് ദുരിതാശ്വാസക്യാംപുകളും ആരംഭിച്ചു. മീററ്റില്‍ 28 ജില്ലാ യൂണിറ്റുകള്‍ രൂപീകരിച്ച് 1720 സ്വയംസേവകരടങ്ങുന്ന 9 വിഭാഗമായി തിരിച്ചാണ് പ്രവര്‍ത്തനം.
മധ്യപ്രദേശിലെ ധര് ജില്ലയില്‍ ആവശ്യക്കാര്‍ക്ക് പച്ചക്കറി എത്തിച്ചു നല്കുന്ന ജോലി ഏറ്റെടുത്തിരിക്കുകയാണ് ആര്‍എസ്എസ്. ബര്‍വാനി ജില്ലയില്‍ മുന്നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് റേഷന്‍ എത്തിച്ചു. ഇതുവരെ 74,913 മാസ്ക്കുകളാണ് നിര്‍മിച്ചത്. രാജസ്ഥാനില്‍ മാര്‍ച്ച് 15 മുതല്‍ 8213 സ്വയംസേവകര്‍ ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ദിവസവും ഭക്ഷണപ്പൊതികളും റേഷന്‍ സാമഗ്രികളും വിതരണം ചെയ്യുന്നു.
കര്‍ണാടകയില്‍ ആവശ്യക്കാര്‍ക്ക് 71667 റേഷന്‍ കിറ്റുകള്‍, 1 ലക്ഷം ഭക്ഷണപ്പൊതികള്‍, 51000 മാസ്ക്കുകള്‍, എന്നിവയാണ് 8400ല്‍ പരം സ്വയംസേവകരുടെ പരിശ്രമത്തിന്റെ ഫലമായി വിതരണം ചെയ്തത്. മൂന്ന് ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സംഘത്തിനായി. ബെംഗളൂരു, ബഗല്‍ക്കോട്ട്, മൈസൂരു, മംഗ്ലൂരു, ഹുബ്ബള്ളി, ശിവമോഗ്ഗ തുടങ്ങിയ ഇടങ്ങളില്‍ റേഷന്‍, ഭക്ഷണപ്പൊതികളും ദിവസേന എത്തിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് രക്ത ദൗര്‍ലഭ്യമുള്ള രക്തബാങ്കുകള്‍ക്ക് മതിയായ രക്തം നല്കാന് സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്തു. കെങ്കേരി, വിജയ്നഗര്‍, ദീപാഞ്ജലി നഗര്‍ തുടങ്ങിയ ഇടങ്ങളില്‍ രക്തദാന ക്യാംപെയ്നും സംഘടിപ്പിച്ചു. ഇത്തരത്തില്‍ 250 യൂണിറ്റ് രക്തമാണ് ശേഖരിച്ചു നല്‍കിയത്.
തെലങ്കാനയില്‍ 25000 കുടുംബങ്ങള്‍ക്ക് 2700 സ്വയംസേവകര്‍ പലവ്യഞ്ജനങ്ങള്‍ എത്തിച്ചു. ഹൈദരാബാദിലെ പുരനപൂല് പോലീസ് ട്രെയ്നിങ് ഇന്സ്റ്റിറ്റ്യൂട്ടിലുള്ളവര്ക്കും കിറ്റുകള്‍ വിതരണം ചെയ്തു. റേഷന്‍ കടകളിലും മറ്റ് അവശ്യ വസ്തുക്കള്‍ വില്‍ക്കുന്നിടത്തും ജനങ്ങള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പു വരുത്താനും സ്വയം സേവകര്‍ പോലീസിനെ സഹായിക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ജനകല്യാണ്‍ സമിതിയും കേശവ് സൃഷ്ടി മൈ ഗ്രീന്‍ സൊസൈറ്റിയുമായി ചേര്‍ന്ന് സ്വയംസേവകര്‍ കഴിഞ്ഞ ആഴ്ചകളില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഭക്ഷണമെത്തിച്ചു. 1.2 ലക്ഷം ജനങ്ങള്‍ക്ക് 17 സമൂഹ അടുക്കളകള്‍ വഴി രണ്ടു നേരവും ഭക്ഷണമെത്തിച്ചു നല്കുന്നു.
മാതൃകാപരമായ സേവനവുമായി വിഎച്ച്പി
രാജ്യത്തെ 2500ഓളം ഇടങ്ങളിലായി ഏഴ് ലക്ഷം ഭക്ഷണപ്പൊതികള്‍ വിഎച്ച്പി വിതരണം ചെയ്തു. മാര്‍ച്ച് 26 മുതല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹെല്‍പ്പ്ലൈനുകള്‍ ആരംഭിച്ചു.
നാല് ലക്ഷം ജനങ്ങള്‍ക്ക് മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഗുരുദ്വാരകളുമായി ചേര്‍ന്ന്, കുഞ്ഞുങ്ങള്‍ക്ക് പാല്, സുരക്ഷാ ജീവനക്കാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കുടിവെള്ളം, രോഗികള്‍ക്ക് ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നു.
(അവലംബം, ഓര്‍ഗനൈസര്‍ വാരിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: