വുഹാന്‍: ചൈനീസ് വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ മരണത്തിന്റെ കണക്കില്‍ മാറ്റം വരുത്തി ചൈന.ലോകരാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചൈന പുറത്തുവിട്ട കണക്കുകള്‍ കള്ളമാണെന്ന് തെളിവുകള്‍ നിരത്തി വ്യക്തമാക്കിയിരുന്നു. കള്ളം കൈയോടെ പിടികൂടിയപ്പോഴാണ് ചൈനയില്‍ വുഹാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 ബാധിച്ച് കൊല്ലപ്പെട്ടവരുടെ കണക്കില്‍ ചൈനീസ് സര്‍ക്കാര്‍ തിരുത്തു വരുത്തിയത്. നിലവില്‍ പുറത്തുവിട്ട കണക്കില്‍ നിന്ന് 50 ശതമാനത്തിന്റെ വര്‍ധനവാണ് പുതിയ കണക്കിലുളളത്. പുതിയ കണക്കനുസരിച്ച് വുഹാനില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 3,869 വരും. പഴയ കണക്കില്‍ പലതും വിട്ടുപോയിട്ടുണ്ടെന്നും തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്നുമാണ് കണക്കില്‍ മാറ്റം വരുത്തിയതിനുള്ള ചൈനയുടെ ഔദ്യോഗിക വിശദീകരണം.
വുഹാനില്‍ 1,290 പേര് കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സമ്മതിച്ചത്. ചൈന കൊല്ലപ്പെട്ടവരുടെ എണ്ണം മറച്ചുവയ്ക്കുകയാണെന്ന ആരോപണം അതിശക്തമായിരുന്നു. വുഹാന്‍ പ്രവിശ്യയിലാണ് കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ടത്. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ രോഗം ബാധിച്ച് 42,000 പേര് മരിച്ചിട്ടുണ്ടാകാമെന്ന് വുഹാന്‍ സ്വദേശികളെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് 3300 പേരാണെന്നായിരുന്നു ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഇതില്‍ 3182 പേര് മരിച്ചത് ഹൂബെ പ്രവിശ്യയിലാണെന്നും ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കണക്കുകളെ ചോദ്യം ചെയ്യുന്നതാണ് പ്രദേശവാസികളുടെ പ്രതികരണമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാനില്‍ ഏഴ് ശവസംസ്കാര ശാലകളാണ് ഉള്ളത്, ഇവിടങ്ങളില്‍ നിന്നായി പ്രതിദിനം 500 ചിതാഭസ്മ കലശങ്ങള്‍ അധികൃതര്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അവകാശപ്പെടുന്നത്. അതായത് ഏഴ് കേന്ദ്രങ്ങളില്‍ നിന്നായി 3500 പേരുടെ ചിതാഭസ്മ കലശങ്ങളാണ് വിട്ടു നല്കിക്കൊണ്ടിരുന്നത്. ഇങ്ങനെ 12 ദിവസത്തിനിടയ്ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഹാന്കു പ്രദേശത്ത് മാത്രം 5000 ചിതാഭസ്മ കലശങ്ങള്‍ വിട്ടുനല്‍കിയതായി നേരത്തെ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൂബെ പ്രവിശ്യയില്‍ 28,000 ശവസംസ്കാര ചടങ്ങുകള്‍ നടന്നതായി, പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് ദ സണും റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എങ്ങനെ പോയാലും 8000ന് മുകളില്‍ ആളുകളുടെ ചിതാഭസ്മ കലശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 550 മില്യണ്‍ ആളുകള്‍ താമസിക്കുന്ന വുഹാന്‍ ലോക്ക്ഡൗണിന് ശേഷം അടുത്തിടെയാണ് തുറന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന മാംസ മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: