Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍; സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ദുരൂഹതയേറുന്നു

ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളിലേക്കും നീളുന്നു. പ്രതിരോധിക്കാനായി മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങള്‍ ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ സ്പ്രിങ്ക്‌ളര്‍ ഇടപാട് കൂടുതല്‍ ദുരൂഹമാവുകയാണ്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Apr 17, 2020, 10:22 am IST
in Kerala

തിരുവനന്തപുരം: കൊറോണ വിവരണശേഖരണത്തിന് സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തില്‍.  

ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുക്കളിലേക്കും നീളുന്നു. പ്രതിരോധിക്കാനായി മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങള്‍ ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. ഇതോടെ സ്പ്രിങ്ക്‌ളര്‍ ഇടപാട് കൂടുതല്‍ ദുരൂഹമാവുകയാണ്.

കരാര്‍ സൗജന്യമാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ഇതു കൊറോണ കാലം തീരുന്നത് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം സമ്മതിച്ചു.  

നിയമ, ധന വകുപ്പുകള്‍ അറിഞ്ഞില്ല നിയമവകുപ്പും ധനവകുപ്പും കരാര്‍ കാണാത്തത് വലിയ അഴിമതികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തികമായ ഇടപാട് ഇല്ലാത്തതുകൊണ്ട് അഴിമതി ഇല്ല എന്നു മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആരോഗ്യവിവരങ്ങള്‍ അടങ്ങിയ ഒരാളുടെ ഡാറ്റയ്‌ക്ക് മാര്‍ക്കറ്റില്‍ 10,000 മുതല്‍ 75,000 രൂപ വരെ മൂല്യമുണ്ടെന്നാണ് പഠനങ്ങളില്‍ നിന്നു വ്യക്തമാവുന്നത്.  ഒന്നേമുക്കാല്‍ ലക്ഷം പേരുടെ ഡാറ്റയാണ് സ്പ്രിങ്ക്‌ളര്‍  എന്ന അമേരിക്കന്‍ കമ്പനിക്ക് ലഭിച്ചത്. കൊറോണയുടെ മറവില്‍ സ്വകാര്യ കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ വരുമാനമുണ്ടാക്കാനുള്ള വഴിതുറക്കുകയായിരുന്നു സര്‍ക്കാര്‍.  

ഇടപാട് സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. ഇടപാട് വിവാദമായതിന് പിന്നാലെ കമ്പനി ഏപ്രില്‍ 11, 12 തീയതികളിലാണ് ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച കത്ത് നല്‍കിയത്. കരാര്‍ ഒപ്പിടുമ്പോള്‍ ഈ വിശദീകരണം എന്തുകൊണ്ടണ്ട് കൊടുത്തില്ലെന്ന ചോദ്യം അവശേഷിക്കുന്നു.  

നേട്ടങ്ങളെല്ലാം സ്വന്തമാക്കി സ്പ്രിങ്ക്‌ളര്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും ചിത്രവും വീഡിയോയും ഉപയോഗിച്ച് സ്പ്രിങ്ക്‌ളര്‍ അമേരിക്കയില്‍ പ്രചരണം നടത്തുകയാണ്. വര്‍ഷങ്ങളായി കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ഒരു കമ്പനി തങ്ങളുടെതാണെന്ന് വരുത്തിയാണ് പ്രചാരണം നടത്തുന്നത്. പോലീസിന്റെ ഡാറ്റാ ശേഖരണവുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിയത് ഹൈക്കോടതി പിന്നീട് റദ്ദാക്കിയതും നിയമവിദഗ്ധര്‍  ചൂണ്ടിക്കാട്ടുന്നു.

കമ്പനി കരാര്‍ ലംഘനം നടത്തിയാല്‍

മുന്നൂറ്റമ്പത് കോടിയുടെ ഡാറ്റാ തട്ടിപ്പ് നടത്തിയെന്ന്, പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന കമ്പനിയില്‍ നിന്നും സ്പ്രിങ്ക്‌ളര്‍ നിയമനടപടി നേരിടുന്നുണ്ട്. മൈക്രോ സോഫ്റ്റ്, ഗൂഗിള്‍, ഫയര്‍ഫോക്‌സ് തുടങ്ങിയ വിദേശ കമ്പനികളും സമാനമായ നിയമനടപടി നേരിടുന്നുണ്ടെന്ന് ന്യായീകരണമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്.  

പാര്‍ട്ട്ണര്‍ കമ്പനിയുടെ ഡാറ്റാ മോഷ്ടിച്ചു എന്നതാണ് കേസ്. ഇത്തരത്തിലുള്ള കമ്പനിയുമായി സര്‍ക്കാര്‍ ഇടപാട് ആരംഭിച്ചത് നിയമവകുപ്പിന്റെ അനുമതിയോടെയല്ല എന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. സാധാരണ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യയിലെ നിയമം ബാധകമാകുന്ന തരത്തിലായിരിക്കും. എന്നാല്‍ ഇതും ഇവിടെ ലംഘിച്ചു.  

കമ്പനി ഭാവിയില്‍ കരാര്‍ ലംഘനം നടത്തിയാല്‍ സര്‍ക്കാരിന് അമേരിക്കയില്‍ നിലനില്‍ക്കുന്ന നിയമത്തിന് അനുസരിച്ചു മാത്രമെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കനത്ത സാമ്പത്തിക ബാധ്യതയാകും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

Tags: കേരള സര്‍ക്കാര്‍സ്പ്രിങ്ക്ളര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.