ഡാലസ് : കൊറോണ വൈറസ് ബാധിച്ച ദശലക്ഷക്കണക്കിന് അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നതിനായി പ്രസിഡന്റ് ട്രംപ് ഒപ്പുവച്ച 2 ട്രില്യണ്‍ ഡോളര്‍ ( 15 കോടി കോടി രുപ)സാമ്പത്തിക ദുരിതാശ്വാസ പദ്ധതിയുടെ പ്രയോജനം കിട്ടിത്തുടങ്ങി
വ്യക്തികള്‍ക്ക് ഉത്തേജക പേയ്മെന്റുകള്‍, വിപുലീകരിച്ച തൊഴിലില്ലായ്മ പരിരക്ഷ, വിദ്യാര്‍ത്ഥികളുടെ വായ്പാ മാറ്റങ്ങള്‍, വ്യത്യസ്ത റിട്ടയര്‍മെന്റ് അക്കൗണ്ട് നിയമങ്ങള്‍ എന്നിവയാണ് പാക്കേജിലുള്ളത്.
മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്റ്റേ അറ്റ് ഹോം നടപ്പാക്കിയതോടെ തൊഴില്‍ മേഖല സ്തംഭിക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ സാമ്പത്തിക തകര്‍ച്ചയിലാണ്. ചെറുകിട വ്യവസായങ്ങള്‍ പുനരുദ്ധരിക്കുവാന്‍ പോലും കഴിയാതെ തകര്‍ന്നിരുന്നു. ഇതിനെയെല്ലാം ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ മുഴുവന്‍ നികുതിദായകര്‍ക്കും സാമ്പത്തിക സഹായമായി ഉത്തേജക പേയ്മെന്റുകള്‍ നല്‍കുന്നതിന് തീരുമാനിച്ചത്.
ട്രഷററി വിഭാഗം ചെക്കുകള്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ നികുതിദായര്‍ക്കും ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ലഭിച്ചു കഴിഞ്ഞു.
മിക്ക മുതിര്‍ന്നവര്‍ക്കും 1200 ഡോളറിന്റെ ( 92,000 രൂപ) ചെക്കാണ് ലഭിച്ചത്.
വരുമാനത്തെ ആശ്രയിച്ചാണിത്. വാര്‍ഷിക വരുമാനം 75,000 ഡോളറോ അതില്‍ കുറവോ ഉള്ള അവിവാഹിതര്‍ക്ക് മുഴുവന്‍ തുകയും ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികലും വാഷിക വരുമാനം 150,000 ഡോളറോ അതില്‍ കുറവോ ആയ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് 2400 കിട്ടും. കുടുംബനാഥന് എന്ന നിലയില്‍ നികുതി അടയ്ക്കുന്ന 1 12 500 ഡോളര്‍ വരെ വരുമാനം ഉണ്ടെങ്കിലും മുഴുവന്‍ തുകയും കി
112,500 ഡോളറോ അതില്‍ കുറവോ മുഴുവന്‍ പേയ്മെന്റും ലഭിക്കുന്നതിനാല്‍ നികുതിദായകര്‍ ഒരു ജീവനക്കാരനെ ഫയല്‍ ചെയ്യുന്നു. വരുമാനം കൂടുന്നത് അനുസരിച്ച് ഉത്തേജക പേയ്മെന്റിന്റെ തുകകയും കുറയും.
വരുമാനം യഥാക്രമം 99,000 ഡോളര്‍ ( അവിവാഹിതര്‍), 198,000 ഡോളര്‍ (കുട്ടികളില്ലാത്ത വിവാഹിതര്‍), കുടുംബനാഥന് (218,000 ഡോളര്‍) കവിയാത്ത എല്ലാവര്ക്കും ഉത്തേജക ചെക്ക് ലഭിച്ചു.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ നികുതിദായര്‍ക്ക് വിതരണം ചെയ്തത് ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ലഭിച്ചു കഴിഞ്ഞു. ചെക്കുകള്‍ ലഭിക്കാത്തവര്‍ക്കും അര്‍ഹതയുള്ളവര്‍ക്കും ഐആര്‍എസ് പുതിയതായി തുടങ്ങിയ വെബ്സൈറ്റ് ഉപയോഗിച്ച് കാരണം കണ്ടെത്താന്‍ കഴിയും. വളരെ സുരക്ഷിതമായ വെബ് സൈറ്റാണിത്.
https://www.irs.gov/coronavirus/get-my-payment
https://www.nytimes.com/article/coronavirus-stimulus-package-questions-answers.html
പ്രതികരിക്കാൻ ഇവിടെ എഴുതുക: