Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉറുമ്പിനോട് വരെ ‘കരുതലുള്ള’ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാധ്യമപ്രവര്‍ത്തകര്‍; ഇനി പത്രസമ്മേളനമില്ലെന്ന് പിണറായി; ചോദ്യശരങ്ങളില്‍ വിളറിപിടിച്ച് ഓടി

സ്പ്രിങ്ക്ളര്‍ ആരോഗ്യരംഗത്തെ ഭീമന്മാരും വന്‍കിട മരുന്നുകമ്പനികളുമടക്കം ഉപഭോക്താക്കളായിട്ടുള്ള വിവാദ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്നും അദേഹം ഒഴിഞ്ഞുമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2020, 08:29 pm IST
in Kerala

തിരുവനന്തപുരം: കൊറോണ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളര്‍ കമ്പനിക്ക് കൈമാറിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പത്രസമ്മേളനം തുടരെ ഉയര്‍ന്നപ്പോള്‍ വിറളി പിടിച്ച് മുഖ്യമന്ത്രി. വിവാദവിഷയങ്ങളില്‍ അഭിപ്രായം തേടിയതോടെയാണ് പിണറായി വിജയന്‍ അസ്വസ്ഥനായത്. തുടര്‍ന്ന് ഉടന്‍ തന്നെ പത്രസമ്മേളനം ഉപേക്ഷിക്കുന്നതായും ഇനി എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടത്താറുള്ള പത്രസമ്മേളനങ്ങള്‍ കാണില്ലെന്നും അദേഹം വ്യക്തമാക്കി. ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ പോലും ശ്രദ്ധയുള്ള മുഖ്യമന്ത്രി പല കാര്യത്തിലും മറുപടി പറയുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ അസ്വസ്ഥനായ മുഖ്യമന്ത്രി നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ ഈ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇനി മുതല്‍ ഇടവിട്ട ദിവസങ്ങളില്‍ നമുക്ക് കാണാമെന്ന് പറഞ്ഞ് ചോദ്യങ്ങളോട് പ്രതികരിക്കാതെ പത്രസമ്മേളനം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.  

അതേസമയം സ്പ്രിങ്ക്ളര്‍ ആരോഗ്യരംഗത്തെ ഭീമന്മാരും വന്‍കിട മരുന്നുകമ്പനികളുമടക്കം ഉപഭോക്താക്കളായിട്ടുള്ള വിവാദ കമ്പനി അമേരിക്കയില്‍ ഡാറ്റാ തട്ടിപ്പ് കേസില്‍ പ്രതിയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യവും മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ നിന്നും അദേഹം ഒഴിഞ്ഞുമാറി.  രോഗബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും 41 വിവരങ്ങളാണ് സോഫ്റ്റ്വെയറില്‍ നല്‍കുന്നത്. ഓരോരുത്തരുടെയും ഉയരവും തൂക്കവും മുതല്‍ അസുഖവിവരവും മരുന്നുകളുടെ വിവരങ്ങളും ബന്ധുക്കളുടേതടക്കം ഫോണ്‍നമ്പരുമടങ്ങുന്ന വിവരങ്ങളാണ് കമ്പനിക്ക് കൈമാറിയിട്ടുള്ളത്.

വിവരശേഖരണം മാത്രമല്ല, അവയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് (വിവരങ്ങളുടെ താരതമ്യ പഠനം) നടത്തുന്ന കമ്പനി ആണ് സ്പ്രിങ്ക്ളര്‍ എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നതിലൂടെ സംസ്ഥാനത്ത് ഏത് മരുന്നാണ് അല്ലെങ്കില്‍ ഏത് ആരോഗ്യ ഉപകരണമാണ് കൂടുതല്‍ ആവശ്യം എന്നറിഞ്ഞ് കമ്പനികള്‍ക്ക് വിവരം  നല്‍കാം. മാത്രമല്ല ഓരോരുത്തരുടെയും രോഗ പ്രതിരോധ ശേഷി പോലും നിശ്ചയിച്ച് കമ്പനികള്‍ക്ക് നല്‍കാന്‍ കഴിയും. ഇതനുസരിച്ച് കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളുടെ വലിയ മാര്‍ക്കറ്റായി സംസ്ഥാനത്തെ മാറ്റാം.  

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാനുള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിക്കാം. രാജ്യാന്തരതലത്തില്‍ മരുന്നുകമ്പനികള്‍ നടത്തുന്ന മത്സരത്തിന് വിവരങ്ങള്‍ ശേഖരിക്കുന്നത് ഇത്തരം കമ്പനികളിലൂടെയാണ്. ലണ്ടനില്‍ കൊറോണ രോഗികളുടെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനി മറിച്ച് വിറ്റത് വലിയ വിവാദമായിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് വിവര വിശകലന വിദഗ്ധര്‍ പറയുന്നു.ടെലികോളര്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ മുതല്‍ വന്‍കിട മരുന്നു കമ്പനികള്‍ക്ക് വരെ ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാം.

രാജ്യാന്തര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളൊന്നും സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാറില്‍ പാലിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെ ചെയ്യേണ്ട കാര്യങ്ങള്‍പോലും പാലിക്കാതെയാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്.

സംസ്ഥാന സര്‍ക്കാരിനായി ഇ – ഹെല്‍ത്ത് പ്രവൃത്തികള്‍ ചെയ്യുന്ന കമ്പനിയെപോലും ഒഴിവാക്കിയാണ് പുതിയ കമ്പനിക്ക് വിവരങ്ങള്‍ കൈമാറിയത്. നിയമനടപടി സ്വീകരിക്കണമെങ്കില്‍ ന്യൂയോര്‍ക്കിലെ കോടതിയെ സമീപിക്കണമെന്ന കരാറിലെ വ്യവസ്ഥ ദുരൂഹമാണെന്നും സോഫ്റ്റ്വെയര്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കരാറിലെ തട്ടിപ്പ് എല്ലാവര്‍ക്കും മനസിലായതോടെയും ഇനിയുള്ള ദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് ചോദ്യം ഉയരുമെന്നും കണ്ടാണ് പത്രസമ്മേളനങ്ങള്‍ ഉപേക്ഷിച്ചതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

Tags: pinarayicovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.