കൂത്താട്ടുകുളം: അനുബന്ധ സാധനങ്ങള്‍ കിട്ടാതയാതോടെ സംസ്ഥാനത്തെ കുപ്പിവെള്ള വിതരണക്കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ക്ഷാമം ഉണ്ടായേക്കാം. വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുപ്പികളും, ലേബല്‍, മഷി, പാക്കിങ് സാധനങ്ങള്‍ എന്നിവ ലഭിക്കാതായതോടെ 20 ലിറ്റര്‍ കാനുകളിലേ വെള്ളം നിറയ്ക്കല്‍ നടക്കുന്നുള്ളു. പൊതുവിപണിയിലേക്ക് വെള്ളം പോകുന്നത് കുറഞ്ഞതോടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനകളുമാണ് വെള്ളം എടുത്തിരുന്നത്.
നിലവില്‍ നിര്‍മാണ സാമഗ്രഹികള്‍ തീര്‍ന്നതോടെ പ്രമുഖ കമ്പിനികള്‍ ഉല്പാദം നിര്‍ത്തി. സംസ്ഥാനത്ത് ആകെ ഇരുനൂറിനടുത്ത് കുടിവെള്ള കമ്പിനികളാണ് ഉള്ളത്. ഇതില്‍ 150 എണ്ണത്തോളമേ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു കമ്പനിക്ക് ദിവസം ശരാശരി 10,000 മുതല്‍ ഒരുലക്ഷം ബോട്ടില്‍ വരെ ഉല്പാദിപ്പിക്കുവാനുളള ശേഷിയാണുള്ളത്.
കുപ്പി ഉല്പാദിപ്പിക്കുന്ന കമ്പിനികളും ലേബല്‍ പ്രിന്റ് ചെയ്യുന്ന് കമ്പിനികളും തുറക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്. ഇനി ലോക്ക് ഡൗണ്‍ മാറി കമ്പിനികളില്‍ നിര്‍മാണം തുടങ്ങിയാലേ കാര്യങ്ങള്‍ സുഗമമാകൂ എന്ന് ഈ രംഗത്തെ കമ്പനികളുടെ സംഘടനയായ കെബിഡബ്ല്യുഎ പ്രസിഡന്റ് എം.എ. മുഹമ്മദ് പറഞ്ഞു.
വെളിച്ചെണ്ണ- കറിപൗഡര്‍ കമ്പനികളും പ്രതിസന്ധിയിലേക്ക്
പാക്കിങ് സാമഗ്രികള്‍ കിട്ടാത്തത് വെള്ളകമ്പനികളെ മാത്രമല്ല ചെറുതും വലുതുമായ നിരവധി ഭഷ്യസാമഗ്രികള് ഉല്പാദക കമ്പിനികളെയും പ്രതിസന്ധിയിലാക്കുന്നു. മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി അടക്കമുള്ളവയുടെ അസംസ്കൃത സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഇതിന്റെ വരസ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൂടാടെ പാക്കിങ് കവറുകളും കാര്‍ട്ടണുകളും ലഭിക്കാത്തതിനാല്‍ പലകമ്പിനികളും വന്‍ പ്രതിസന്ധിയിലാണ്. മെഷീനുകള്‍ സര്‍വീസ് ചെയ്യാന്‍ മെക്കാനിക്കുകള്‍ ചെന്നൈ, കോയമ്പത്തുര് എന്നിവിടങ്ങളില്‍ നിന്നാണ് വരേണ്ടത്. അവര്‍ക്ക് എത്താനാകാത്തതും സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടാത്തതുംപതിസന്ധി കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: