മുന്‍കാല പ്രണയങ്ങളില്‍ നിന്നുള്ള വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് നയന്‍താര. വിശ്വാസമില്ലാത്ത സ്ഥലത്ത് സ്നേഹം നിലനില്‍ക്കില്ല. വിശ്വസിക്കാന്‍ കഴിയാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുന്നതിനെക്കാള്‍ നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ മുന്‍കാല ബന്ധങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നുവെന്ന് നയന്‍സ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നയന്‍താര ഇക്കാര്യം വ്യക്തമാക്കിയത്. വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. തന്റെ കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ തന്നെ സഹായിച്ചത്.
ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങള്‍ക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭര്‍ത്താവാകാം, ചിലപ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങള്‍ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നല്കി കൂടെ നില്‍ക്കുന്നത് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവും. നയന്‍താര പറയുന്നു.
തമിഴില്‍ ആദ്യമായി അരങ്ങേറ്റം നടത്തിയ ഉടന്‍ തന്നെ നയന്‍താര സിമ്പുവുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടു നിന്നില്ല. പിന്നീട് പ്രഭുദേവയുമായി അടുപ്പത്തിലായതായും വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹിതരാകാന്‍ വരെ തയ്യാറെടുത്തുവെങ്കിലും ആ ബന്ധവും പാതിവഴിയില്‍ തകര്‍ന്നു.
ഇതിനു ശേഷമാണ് നയന്‍താര ഇപ്പോഴത്തെ കാമുകനായ വിഘ്നേഷ് ശിവനുമായി അടുപ്പത്തിലാകുന്നത്. ‘നാനും റൗഡി നാന് താന്‍’ (2015) എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വിഘ്നേഷ് ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് തമിഴകത്തുനിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: