കുന്നംകുളം : രോഗബാധയുള്ള പശുവിനെ അറവിന് മാര്‍ക്കറ്റിലേക്ക് കൊണ്ടു വന്നത് നാട്ടുകാര്‍ തടഞ്ഞു.കേച്ചേരി മാര്‍ക്കറ്റിലേക്കാണ് പെട്ടി ഓട്ടോയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ പശുവിനെ കൊണ്ടുവന്നത്. ഇതിന്റെ കൈകാലുകള്‍ ഒടിഞ്ഞ് വ്രണം ബാധിച്ച് പുഴുവരിച്ച നിലയിലായിരുന്നു.
കേച്ചേരി മാര്‍ക്കറ്റിലെ ഉബൈദിന് വേണ്ടിയാണ് പശുവിനെ കൊണ്ടു വന്നത്.പശുവിന് എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
സമീപ കച്ചവടക്കാര്‍ ബഹളം വെച്ചതോടെ വിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തി. പിന്നീട് ചാകാറായ പശുവിനെ മാറ്റി. കച്ചവടക്കാരന്റെ ഫാമിലേക്കാണ് മാറ്റിയതെന്ന് പറയുന്നു.സംഭവം പുറത്തറിഞ്ഞില്ലെങ്കില്‍ പോത്തിറച്ചിയായി പല വീടുകളിലും ഈ പശുവിന്റെ ഇറച്ചി എത്തുമായിരുന്നു.കേച്ചേരി മാര്‍ക്കറ്റില്‍ ഇത്തരത്തില്‍ അറവ് നടക്കുന്നതായി ഇതിനു മുന്‍പും പരാതി ഉയര്‍ന്നിട്ടുണ്ട്.നേരത്തെ ഇവിടെ നിന്ന് പഴകിയ മാംസം പിടിച്ചെടുത്തിരുന്നു.യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെയാണ് അറവ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
മൃഗ ഡോക്ടറുടെ അനുമതിപത്രം പോലും ഇല്ലാതെയാണ് മൃഗങ്ങളെ അറക്കുന്നതെന്നും പറയുന്നു. ഉത്സവാഘോഷങ്ങളിലാണ് കൂടുതലായും ഇത്തരത്തില്‍ അറവ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: