ന്യൂദല്‍ഹി : കോവിഡ് മഹാമാരി ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ചൈന വിതരണം ചെയ്ത പിപിഇ കിറ്റുകളും ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ലോകത്ത് പിപിഇ കിറ്റുകള്‍ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇതിനെ തുടര്‍ന്നാണ് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ചൈനയില്‍ നിന്നും പിപിഇ കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് 170,000 കിറ്റുകളാണ് ചൈന ഈ മാസം അഞ്ചിന് ഇന്ത്യയ്ക്ക് കൈമാറിയത്. ഇതില്‍ 50,000 എണ്ണം ഉപയോഗ ശൂന്യമാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിന് മുമ്പായി ഗ്വാളിയോറിലെ ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ലബോറട്ടറിയിലാണ് കിറ്റുകള്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു. സിഇ/എഫ്ഡിഎ അംഗീകരിച്ച പിപിഇ കിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഉപയോഗിക്കുക. ചൈനയില്‍ നിന്നെത്തിയ കിറ്റുകളില്‍ പലതും ഉപയോഗപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഈ പരിശോധനയില്‍ വ്യക്തമായി.
നേരത്തേ മറ്റുപല രാജ്യങ്ങള്‍ക്കും ചൈന നല്കിയ കിറ്റുകളും മാസ്കുകളും മോശം നിലവാരത്തിലുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. ഇവ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അതിനിടെ കോവിഡ് റാപ്പിഡ് ടെസ്റ്റുകളും ചൈന ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 6.5 ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളാണ് ഇതില്‍ ഉള്ളത്. മോശം പിപിഇ കിറ്റുകളുടെ പശ്ചാത്തലത്തില്‍ ഇവ പരിശോധിച്ച് ഉറപ്പിച്ചശേഷം മാത്രമാകും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിതരണം ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: