ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നും മുക്തി നേടണമെങ്കില്‍ 2022 വരെ സാമൂഹിക അകലം പാലിക്കേണ്ടി വന്നേക്കാമെന്ന് പഠനം. ഒരു ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് താല്‍ക്കാലികമായി ഏര്‍പ്പെടുത്തുന്ന ലോക്ഡൗണ്‍ കൊണ്ടൊന്നും കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ സാധിച്ചേക്കില്ല എന്നും, ഇതിനായി 2022 വരെ എങ്കിലും സാമൂഹിക അകലം പാലിക്കേണ്ടിവന്നേക്കാമെന്നും സൂചിപ്പിക്കുന്നത്.
നിയന്ത്രണങ്ങള്‍ കൊണ്ട് രോഗവ്യാപനം താല്‍ക്കാലികമായി ചെറുക്കാനായേക്കും എന്നാല്‍ സാമൂഹിക അകലം പാലിക്കാത്തിടത്തോളം രോഗത്തിന്റെ രണ്ടാം വരവുണ്ടായേക്കാം, ഇത് ആദ്യത്തേതിനേക്കാള്‍ ഭീകരമായേക്കാമെന്നുമാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം.
വാക്സിനുകള്‍ കണ്ടെത്താതെ വരികയോ ചികിത്സയ്ക്കായുള്ള പുതിയ മരുന്നുകള്‍ വരികയോ ചെയ്തില്ലെങ്കില്‍ 2025 വരെ കൊറോണ വൈറസ് ഭീതി ലോകമെങ്ങും നിലനിന്നേക്കാമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഹാര്‍വാര്‍ഡ് അധ്യാപകനായ മാര്‍ക്ക് ലിപ്സ്റ്റിച്ച്, പ്രാഫ. മറിയന്‍ കുപ്പ്മെന്സ്, മാര്‍ക്ക് വൂള്‍ ഹൗസ് തുടങ്ങിയ മുതിര്‍ന്ന ശാസ്ത്ര അധ്യാപകരാണ് ശാസ്ത്ര ജേര്‍ണലില്‍ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: