ന്യൂദല്‍ഹി: രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്നും ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം കേരളത്തിന് ഇന്നലെ ലഭിച്ചിരുന്നു.
അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെണ്ണായിരം കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗള്‍ഫിലെ സാമ്പത്തിക സാമൂഹികരംഗങ്ങളില്‍ കൊവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. കൊവിഡ് ബാധിതരിലേറെയും സൗദി, യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: