ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊറോണയുടെ സാമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ ചിലയിടങ്ങളില്‍ പ്രാദേശികമായി രോഗം പടര്‍ന്നിട്ടുണ്ട്. രാജ്യത്ത് 170 ജില്ലകളെ ഹോട്ട്‌സ്‌പോട്ടുകളായും 207 ജില്ലകളെ നോണ്‍ ഹോട്ട്‌സ്‌പോട്ടുകളായും പ്രഖ്യാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗബാധയില്ലാത്ത ജില്ലകളെ ഹരിത മേഖലകളായും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് 24 മണിക്കൂറിനിടെ 1076 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 11,933 ആയി. രോഗം ബാധിച്ച് 377 പേരാണ് മരിച്ചത്. മഹാരാഷ്‌ട്രയില്‍ ബുധനാഴ്ച 117 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടുത്തെ രോഗബാധിതര്‍ 2,801 ആയി.
വരുന്ന മൂന്നാഴ്ചകള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രോഗത്തോട് ആദ്യം മുതല്‍ നന്നായി പ്രതികരിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ജനുവരി ആദ്യ ആഴ്ച തന്നെ ഇന്ത്യയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ജനുവരി 17ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.
മദ്യവിലക്ക്: സൂപ്പറായി കേന്ദ്ര നടപടി
ന്യൂദല്‍ഹി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ കാത്തിരിക്കുകയായിരുന്നു കേരളമടക്കം പല സംസ്ഥാനങ്ങളും. എന്നിട്ടുവേണം അതിന്റെ മറവില്‍ മദ്യവില്‍പ്പന പുനരാരംഭിക്കാന്‍, അങ്ങനെ നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാന്‍.
സംസ്ഥാനങ്ങള്‍ മനസ്സില്‍ കണ്ടത് കേന്ദ്രം നേരത്തെ മാനത്തു തന്നെ കണ്ടിരുന്നു. ബാറുകള്‍ അടഞ്ഞുകിടക്കുമെന്നാണ് ഇന്നലെ കേന്ദ്രം പ്രഖ്യാപിച്ച, ഇളവുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. ബാര്‍ തുറക്കാനാവില്ലെന്ന് അര്‍ഥം. നിയന്ത്രണം കടുപ്പിക്കുകയും സാമൂഹ്യഅകലം നിര്‍ബന്ധമാക്കുകയും ചെയ്തതിനാല്‍ ബിവറേജസും തുറക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക