തിരുവനന്തപുരം: കാസര്‍കോട്,കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ അതിതീവ്രമേഖലയായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടുത്ത നിയന്ത്രണം ഈ ജില്ലകളില്‍ മാത്രം. കേന്ദ്രം റെഡ് സോണായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന പത്തനംതിട്ട, തിരുവനന്തപുരം, വയനാട്.എറണാകുളം ജില്ലകളുടെ സോണ്‍ മാറ്റാനും ആവശ്യപ്പെടും.
രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭാ വിലയിരുത്തിയത്. ഏപ്രില്‍ 24നു ശേഷം: പത്തനംതിട്ട, കൊല്ലം, എറണാകുളം ഭാഗിക ഇളവ് നല്‍കും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് നിയന്ത്രിത ഇളവ് അനുവദിക്കും. കോട്ടയത്തിനും ഇടുക്കിക്കും പൂര്‍ണ്ണ ഇളവ് നല്‍കും.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളെ റെഡ് സോണിലും തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവ ഓറഞ്ച് സോണിലും കോഴിക്കോട് ഗ്രീന്‍ സോണിലും ആയിട്ടാണ് കേന്ദ്രം നിര്‍ദ്ദേശിച്ചത്്.
കേന്ദ്ര നിര്‍ദ്ദേശമനുസരിച്ചായിരിക്കും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുകയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇളവുകള്‍ മാത്രമായിരിക്കും നല്‍കുക. കാര്‍ഷിക, കയര്‍, മത്സ്യമേഖകളില്‍ ഇളവുകള്‍ നല്‍കും. ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ മേഖലയ്ക്ക് ഇളവ് അനുവദിക്കുക. പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മാസം ഇരുപതിനു ശേഷം മാത്രമായിരിക്കും ഇളവുകള്‍ നല്‍കുക.
അതേസമയം സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദ്ദേശിക്കാനും സര്‍ക്കാര്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം പൊതുവെ വിലയിരുത്തിയത്.
.സാലറി ചലഞ്ചിന്റെ കാര്യത്തില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: