ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദിന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയമം ലംഘിച്ച് തബ് ലീഗ് സമ്മേളനം സംഘടിപ്പിക്കുകയും ഈ വിവരം മറച്ചുവെയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തബ്ലീഗില് പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൗലാനാ സാദിന് ഒളിവില്‍ പോവുകയുമായിരുന്നു. അതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചത്.
തബ്ലീഗില് പങ്കെടുത്തവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നതോടെയാണ് ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച മൗലാനാ സാദിന്റെ ബന്ധുക്കള്‍ തബ്ലീഗില് പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പൂര്‍ണ്ണായും ഇടപഴകിയവരുമാണ് ഇവര്‍. മുന്‍ കരുതലിന്റെ ഭാഗമായി ഇരുവരുടെ സ്രവം പരിശോധനയക്ക് മുന്നേ നല്‍കിയിരുന്നതിലാണ് രോഗം സ്ഥിരീകരിച്ചത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒട്ടും സഹകരിക്കാതിരുന്നവരുടെ മൊബൈല്‍ ഫോണ്‍ പരിശോധനകളിലൂടെയാണ് അത്തരം ആളുകള്‍ തബ് ലീഗ് സമ്മേളനത്തില്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് കണ്ടെത്തിയതെന്ന് ജില്ലാ മജിസ്ര്ടേറ്റ് അഖിലേഷ് സിങ് അറിയിച്ചു. സാദിന്റെ ബന്ധുക്കള്‍ നിസ്സാമുദ്ദീന്‍ മേഖലയിലെ മൊഹല്ല മുഫ്തി എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഇതേ സഹറന്പൂര് ജില്ലയില്‍ നിന്നും 44 പേര്‍ക്കാണ് കൊറോണ മുന്നേ സ്ഥിരീകരിക്കപ്പെട്ടത്.
തബ്ലീഗ് സമ്മേളനം വിവാദമായതോടെ ഒളിവില്‍ പോയ സാദ് പിന്നീട് താന്‍ സ്വയം നിരീക്ഷണത്തിലാണെന്ന് പ്രസ്താവനയിറക്കിയിരുന്നു. ഇതിനിടെ വിദേശികളെ അടക്കം അനധികൃതമായി കൊണ്ടുവരികയും അവര്‍ക്ക് അനധികൃതമായി തങ്ങാനുള്ള ഒത്താശചെയ്തതിനുമെല്ലാം മൗലാനാ സാദിനെ പ്രതിചേര്‍ത്തിരിക്കുകയാണ്. ഇത് മുന്‍കൂട്ടികണ്ട് ഇതുവരെയുള്ള സമ്മേളന രേഖകളെല്ലാം വക്കീലന്മാര്ക്ക് കൈമാറി തെളിവ് നശിപ്പിക്കാനുള്ള തന്ത്രങ്ങളാണ് സാദ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ദല്‍ഹി പോലീസ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: