Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്

പഴമക്കാരുടെ ഓര്‍മയില്‍ നാലു പതിറ്റാണ്ട് മുന്‍പാണ് ഒരിക്കല്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടന്നത്. 1962 ലായിരുന്നു അത്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 16, 2020, 09:37 am IST
in Kerala

തൃശൂര്‍: വാദ്യമേളങ്ങളുടെ വിസ്മയപ്പെരുക്കങ്ങള്‍ കേട്ട് ഇക്കുറി ഇലഞ്ഞിമരക്കൊമ്പുകള്‍ മത്ത് പിടിക്കില്ല, ജനസഹസ്രങ്ങളും. മേടച്ചൂടിനെ നറുനിലാവാക്കി മഠത്തില്‍ വരവും ഉണ്ടാകില്ല. കൈലാസനാഥന്റെ തെക്കേഗോപുരനടയില്‍ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ജനലക്ഷങ്ങളുടെ ആരവങ്ങള്‍ക്കിടെ എഴുന്നള്ളിയെത്തി കുടമാറ്റം നടത്തില്ല. ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനുള്ള തീരുമാനത്തോടെ ഇക്കുറി മുടങ്ങുന്നത് ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്.  

പഴമക്കാരുടെ ഓര്‍മയില്‍ നാലു പതിറ്റാണ്ട് മുന്‍പാണ് ഒരിക്കല്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടന്നത്. 1962 ലായിരുന്നു അത്. ഇന്ത്യാ-ചൈന യുദ്ധം നടക്കുന്ന സമയമായതിനാല്‍ പൂരം ഒരാനപ്പുറത്ത് ചടങ്ങ് മാത്രമായി നടത്തുകയായിരുന്നു. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. പക്ഷേ ഇക്കുറി അതുമുണ്ടാകില്ല. ക്ഷേത്രമതില്‍ക്കെട്ടുകള്‍ക്ക് പുറത്ത് ഒരു ചടങ്ങുമുണ്ടാകില്ല. മതില്‍ക്കെട്ടിന് പുറത്ത് ചെറുതായിപ്പോലും പൂരച്ചടങ്ങുകള്‍ സംഘടിപ്പിച്ചാല്‍ ജനക്കൂട്ടമെത്തുമെന്ന ആശങ്കയാണ് അധികൃതര്‍ ഇന്നലെ പങ്കുവെച്ചത്.  

പൂരം നടക്കുന്നത് വടക്കുന്നാഥന്റെ തിരുമുറ്റത്താണെങ്കിലും പ്രധാനപങ്കാളികള്‍ തിരുവമ്പാടിയും പാറമേക്കാവുമാണ്. വടക്കുന്നാഥന്‍ പൂരത്തില്‍ പങ്കെടുക്കില്ല. സാക്ഷി മാത്രമാണ്. തിരുവമ്പാടിയില്‍ നിന്നും പാറമേക്കാവില്‍ നിന്നും ഭഗവതിമാര്‍ പതിനഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിയെത്തിയാണ് പൂരം നടക്കുക. ഇത് കൂടാതെ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നും എഴുന്നള്ളിപ്പുകള്‍ എത്തും.

ഒരാനപ്പുറത്ത് പോലും പൂരം എഴുന്നള്ളിക്കാനാകാത്ത അവസ്ഥ ചരിത്രത്തില്‍ ഇതാദ്യമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. പക്ഷേ നാടിന്റെ അതിജീവനമാണ് മുഖ്യം. ആഘോഷങ്ങള്‍ മാറ്റിവെക്കുന്നതില്‍ വിഷമമുണ്ടെങ്കിലും നാടിന്റെ പൊതുനന്മയെ കണക്കിലെടുക്കുമ്പോള്‍ അത് സഹിക്കാവുന്നതേയുള്ളൂവെന്നാണ് പൂരപ്രേമികളുടെ നിലപാട്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവവും ഇക്കുറി വേണ്ടെന്ന് തീരുമാനിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉത്സവചടങ്ങുകള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്ക് സമാപനമാകുന്നത് ഇരിങ്ങാലക്കുട ഉത്സവത്തോടെയാണ്.

Tags: തൃശൂര്‍ പൂരംലോക്ഡൗണ്‍Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ലേസര്‍ ഷോ ഓണം മുതല്‍

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.