ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ നികുതി ദായകരുടെ തിരിച്ചടവുകള്‍ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. നികുതി ദായകര്‍ക്ക് നല്‍കാതെ കെട്ടിക്കിടന്ന 10.2 ലക്ഷം തിരിച്ചടവുകളാണ് വിതരണം ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇവ വേഗം പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്ാണ് തിരിച്ചടവുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കിയത്.
ഏപ്രില്‍ 14 വരെ 4,250 കോടി രൂപ വിതരണം ചെയ്തതായാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) അറിയിച്ചു. നികുതി ദായകരെ സഹായിക്കുന്നതിന് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാന നികുതി തിരിച്ചടവ് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2020 മാര്‍ച്ച് 31 വരെ 2.50 കോടി റീഫണ്ട് നല്‍കിയതിനു പുറമേയാണ് ഇത്.
1.75 ലക്ഷത്തിലധികം തിരിച്ചടവുകള്‍ കൂടി ഈ ആഴ്ച തന്നെ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് സിബിഡിടി അറിയിച്ചു. ഇത് അഞ്ച് മുതല്‍ ഏഴു വരെ ദിസങ്ങള്‍ക്കുള്ളില്‍ നികുതി ദായകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ അഞ്ച് ലക്ഷം രൂപ വരെയുള്ള എല്ലാ ആദായ നികുതി റീഫണ്ടുകളും ഉടന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇത് 14 ലക്ഷത്തോളം നികുതി ദായകര്‍ക്ക് ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമെ കെട്ടിക്കിടക്കുന്ന ജിഎസ്ടി, കസ്റ്റം റീഫണ്ടുകളും ഉടന്‍ കൊടുത്തു തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 18,000 കോടി രൂപയുടെ റീഫണ്ട് തുകയാണ് ഇതിനായി അനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: