ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യം ഒത്തൊരുമയോടെ പൊരുതുമ്പോള്‍ പുതു ചരിത്രമെഴുതി ഇന്ത്യന്‍ റെയില്‍വേ. ലോക് ഡൗണ്‍ സമയത്ത് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് റെയില്‍വേയാണ്. ചരക്കുഗതാഗതം വേഗത്തിലാക്കാന്‍ പല പദ്ധതികളും റെയില്‍വേ ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ റെയില്‍വേ മൂന്നു ടെയ്രിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഒരു ട്രെയിനാക്കിയാണ് ഓടിച്ചത്. ഒറ്റ എഞ്ചിനില്‍ രണ്ടു കിലോമീറ്റര്‍ ദൂരമുള്ള ട്രെയിനാണ് റെയില്‍വേ ട്രാക്കിലിറക്കിയത്. മൂന്ന് ഗുഡ്സ് ട്രെയ്നുകള്‍ കൂട്ടിയിണക്കിയാണ് റെയില്‍വേ ചരിത്രം തിരുത്തി എഴുതിയത്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ‘അനാക്കോണ്ട’ ട്രെയ്ന്‍ ട്രാക്കിലൂടെ പറപ്പിച്ചത്.
ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്ന് കോര്‍ബയിലേക്കുള്ള പരീക്ഷണ ഓട്ടത്തില്‍ 235 കിമീ ദൂരം ട്രെയിന്‍ ഇതുവരെ പിന്നിട്ടിട്ടുണ്ട്. . ഡീസല്‍ ലോക്കോ എഞ്ചിന്‍ തന്നെയാണ് ട്രെയിന്‍ നിയന്ത്രിക്കുന്നത്. സിസ്ട്രിബ്യൂട്ടഡ് പവര്‍ കണ്‍ട്രോള്‍ സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്.
മൂന്നു ട്രെയിനുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഓടിക്കുന്നതെങ്കിലും ഒരു ലോക്കോപൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഡ്രൈവര്‍ ക്രൂ എന്നിങ്ങനെ ഒരു സെറ്റ് ജീവനക്കാര്‍ മാത്രം ട്രെയിന്‍ നിയന്ത്രിക്കുന്നതെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം എന്നതാണ് ഈ സര്‍വീസിന്റെ ഗുണമെന്ന് റെയില്‍വേ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: