ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗൂണ്ടൂരില്‍ വ്യാപാരിക്ക് കോവിഡ് രോഗം പകര്‍ന്ന് നോട്ടിലൂടെയെന്ന് കണ്ടെത്തല്‍. ഈ വ്യാപാരി ജില്ലവിട്ട് എവിടേയും യാത്ര ചെയ്തിട്ടില്ല. രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ വന്ന ആരുമായും ബന്ധമില്ല. പ്രൈമറി, സെക്കന്‍ഡറി കോണ്റ്റാക്റ്റുകളില് പെട്ട വ്യക്തികളുമായും ഇയാള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍, വ്യാപാരത്തിന്റെ ഭാഗമായി നിരവധി വ്യക്തികളില്‍ നിന്ന് പണം വാങ്ങുകയും നല്‍കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, രോഗം ലഭിച്ചത് നോട്ടുകളില്‍ നിന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. പലര്‍ക്കും ഉമനീര് തൊട്ട് നോട്ടുകള്‍ എണ്ണുന്ന സ്വഭാവമുണ്ട്. ഇതു പരമാവധി ഒഴിവാക്കണം. ഗ്രാമീണ മേഖലകളില്‍ പൊതുവേ ഡിജിറ്റല്‍ പണമിടപാട് കുറവാണ്. മിക്കവരും പണമാണ് കൈമാറുക. അതിനാല്‍, നോട്ടുകള്‍ കൈമാറുമ്പോഴും സ്വീകരിക്കുമ്പോഴും കര്‍ശന സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നു വ്യാപാരികള്‍ക്കടക്കം നല്കിയ മുന്നറിയിപ്പില്‍ ആന്ധ്ര ഡിജിപി വ്യക്തമാക്കി. ചെറുകിട പണിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍ കര്‍ശനമായി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കേബിള്‍ ടിവി ജീവനക്കാര്‍, കുടിവെള്ള വിതരണക്കാര്‍, പാല് വിതരണക്കാര്‍, പച്ചക്കറി കച്ചവടക്കാര്‍ അടക്കമുള്ളവരോടും നോട്ട് കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, രോഗവുമായി ചികിത്സയില്‍ ഉള്ളവര്‍, അവര്‍ക്കൊപ്പമുള്ളവര്‍ എന്നിവര്‍ ലാബിലും ആശുപത്രികളിലും പണം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലും ശ്രദ്ധ വേണമെന്നും ഡിജിപി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: