തിരുവനന്തപുരം: നൂറു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്വകാര്യ മേഖലാ ബാങ്കായ സി എസ്ബി ബാങ്ക് ഡിജിറ്റല്‍ സൗകര്യമുള്ള ഉപഭോക്തൃ കേന്ദ്രീകൃതമായ അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ പദ്ധതി അവതരിപ്പിച്ചു. അടിയന്തരാവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കായോ പണം ആവശ്യമുള്ളവര്‍ക്ക് സ്വര്‍ണാഭരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി അനുമതി നല്കിയ ക്രെഡിറ്റ് ലൈനിvd]Jz പരിധിയിലാവും പണം നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍ ലളിതമായ നിബന്ധനകളിന്മേല് ഏത് എടിഎമ്മില്‍ നിന്നും ഏതു സമയത്തും എവിടെ നിന്നും പണം പിന്‍വലിക്കാനാവും. ബാങ്കിലേക്കോ സ്വര്‍ണ പണയ കമ്പനിയിലേക്കോ നിരവധി തവണ പോകേണ്ട അവസ്ഥയും അമിത പലിശ നിരക്കു നല്‍കുന്നതും എല്ലാം ഒഴിവാക്കാന്‍ ഇതു സഹായിക്കും. സൗകര്യമുള്ള സമയത്ത് ഒരിക്കല്‍ ബാങ്കിലേക്കു പോകുകയും അക്ഷയ ക്രെഡിറ്റ് ലൈന്‍ സ്ഥാപിക്കുകയും നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കുകയും ചെയ്യാം. നിങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ എടിഎമ്മില്‍ നിന്നുള്ള പണമായോ ഇ-കോമേഴ്സ് കൈമാറ്റമായോ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈ പണം നല്‍കുകയും ചെയ്യാം.
ഇപ്പോഴത്തെ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയായിരിക്കരുത് എന്ന തത്വത്തില്‍ അധിഷ്ഠതമായാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ അവതരിപ്പിച്ചിട്ടുള്ളത്. ബിസിനസുകാരും ചെറുകിട വ്യാപാരികളും ശമ്പളക്കാരും അടക്കമുള്ളവരുടെ അടിയന്തര ലിക്വിഡിറ്റി, കാഷ് ഫ്ളോ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതു വഴിയൊരുക്കും. ബിസിനസിനും സ്വകാര്യ പണ ആവശ്യങ്ങള്‍ക്കും ഇതൊരു സാമ്പത്തിക സഹായവുമാകും. ഉപഭോക്തൃ-സൗഹൃദമായൊരു മാതൃകയാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍. ഉപഭോക്താവിന്റെ സ്വര്‍ണത്തിന്റെ മൂല്യം ഒരിക്കല്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ ഏതു ബാങ്കിന്റേയും എടിഎമ്മുകളില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാം. അല്ലെങ്കില്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടേയും ഇതു ചെയ്യാം. പ്രയോജനപ്പെടുത്തിയ തുകയ്ക്കും കാലാവധിക്കും മാത്രമേ ഉപഭോക്താവ് പലിശ നല്‍കേണ്ടതുള്ളു.
ഇതു കൂടുതല്‍ മികച്ചതാക്കും വിധം സിഎസ്ബി ബാങ്ക് ഓവര്‍ഡ്രാഫ്റ്റിനെ സ്വീപ്പ്, റിവേഴ്സ് സ്വീപ്പ് സൗകര്യമുള്ള സേവിങ്സ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ എസ്ബി അക്കൗണ്ടില്‍ ഇടുന്ന ഏതു തുകയും ഓട്ടോമാറ്റിക് ആയി ഓവര്‍ഡ്രാഫ്റ്റ് പരിധി കുറക്കുകയും അതിലൂടെ പലിശ ബാധ്യത താഴേക്കു കൊണ്ടു വരികയും ചെയ്യും. പിന്‍വലിക്കുന്ന തുക ഒരു ഓവര്‍ഡ്രാഫ്റ്റ് പോലെ അടിയന്തര സന്ദര്‍ഭങ്ങളില്‍ എസ്ബി അക്കൗണ്ടിന്റെ ഡെബിറ്റ് കാര്‍ഡു വഴിയോ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങള്‍ വഴിയോ ഉപയോഗിക്കാം.
പണയും വെക്കുന്ന സ്വര്‍ണത്തിന് സൗജന്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സിഎസ്ബി ബാങ്ക് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാവുന്ന തിരിച്ചടവു രീതികളും ലഭ്യമാക്കുന്നുണ്ട്. തെരഞ്ഞെടുത്ത പട്ടണങ്ങളില്‍ ഈ പദ്ധതിക്ക് ഉടന്‍ തന്നെ വീട്ടുപടിക്കലുള്ള സേവനവും നല്‍കും.
മുന്‍പൊന്നുമില്ലാതിരുന്ന രീതിയിലേയും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു കാലത്തിലൂടെയാണു നാമിന്നു കടന്നു പോകുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് എംഡിയും സിഇഒയുമായ സി വിആര്‍ രാജേന്ദ്രന് പറഞ്ഞു. ബുദ്ധിമുട്ടേറിയ സന്ദര്‍ഭത്തിലും മുന്നോട്ടു കുതിക്കാന്‍ ഉപഭോക്താക്കളെ പിന്തുണക്കാന്‍ ബാങ്കിനു പ്രതിബദ്ധതയുണ്ട്. ഈ ഘട്ടത്തിലെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് അക്ഷയ ഗോള്‍ഡ് ക്രെഡിറ്റ് ലൈന്‍ അവതരിപ്പിക്കുന്നത്. സ്വര്‍ണം തങ്ങളുടെ പക്കല്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വ്യക്തിപരമോ ബിസിനസ് സംബന്ധമോ ആയ ആവശ്യങ്ങള്‍ ഉയരുമ്പോള്‍ ഇത് ഡിജിറ്റലായോ എടിഎം, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ പിന്‍വലിക്കാന്‍ അവസരം നല്കുകയുമാണു ചെയ്യുന്നത്. തികച്ചും ന്യായമായ പലിശ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ആവശ്യമുള്ള സാമ്പത്തിക പിന്തുണയാണു തങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പദ്ധതി സിഎസ്ബി ബാങ്കിന്റെ രാജ്യത്തെ എല്ലാ ശാഖകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: