കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന സംഘടിച്ചു. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്റ്റെല്ലാ മേരി പള്ളിയിലാണ് കുര്‍ബാന നടത്തിയത്. തുടര്‍ന്ന് പള്ളിയിലെ വൈദികന്‍ ഫാദര്‍ അഗസ്റ്റിന്‍ പാലയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ ഹാര്‍ബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കുര്‍ബാനയക്കെത്തിയ ആറ് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വൈദികനെയും അറസ്റ്റിലായവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
















