റിയാദ് : സൗദി അറേബ്യയില്‍ എട്ട് പുതിയ മരണങ്ങള് ആണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 73 ആയി. പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 435 ആയതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 5369 കടന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി അറിയിച്ചു.
889 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കനുസരിച്ചു റിയാദില്‍ 114, മക്കയില്‍ 111, ദമ്മത്തില്‍ 69, മദീനയില്‍ 50, ജിദ്ദയില്‍ 46 എന്നിവിടങ്ങളിലാണ് ഉയര്‍ന്ന കൊറോണ വൈറാസ് വ്യാപനം രേഖപ്പെടുത്തിയിട്ടുള്ളത്
ലേബര്‍ ക്യാമ്പുകളില്‍ ആണ്കൊറോണ വ്യാപനം നിയന്ത്രണാതീതമായി വര്‍ധിച്ചു വരുന്നതെന്ന് ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അല്‍ റബിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ പ്രീതിരോധിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അതിനായി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി, വ്യവസായ മന്ത്രി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: