കുവൈറ്റ് സിറ്റി – കുവൈറ്റിന്റെ പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി എത്തിയ ഇന്ത്യന്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം ജാബര്‍ അല്‍ അഹമ്മദ് ആശുപത്രിയില്‍ കുവൈറ്റ് മെഡിക്കല്‍ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഡോക്ടര്‍മാര്‍ അടങ്ങുന്ന 15 അംഗ സംഘമാണ് ഇന്ത്യന്‍ നിന്നെത്തിയ റാപ്പിഡ് റെസ്പോണ്‍സ് ടീം. ക്വാറന്റീന് ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനും മറ്റ് പരിശീലനങ്ങള്‍ നല്‍കുന്നതിനും വേണ്ട വൈദഗ്ധ്യം കുവൈറ്റ് മെഡിക്കല്‍ സംഘവുമായി പങ്കുവയ്ക്കുകയും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹും ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കുവൈറ്റ് വിദേശ കാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ഡോ. അഹമമ്മദ് നാസര്‍ അല്‍ സബാഹുമായും ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ മെഡിക്കല്‍ സംഘം കുവൈറ്റിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: