മംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയൊരുക്കുന്നതില്‍ പ്രതിഷേധിച്ച് മംഗലാപുരത്തെ കോണ്‍ഗ്രസ് സമരത്തിന് ഒരുങ്ങുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍, കേരളത്തില്‍ നിന്നുള്ള മറ്റു രോഗികള്‍ക്ക് മംഗലാപുരത്തെ കെ.എസ്. ഹെഗ്ഡെ ആശുപത്രിയില്‍ മാത്രമാണ് ചികിത്സ തേടാന്‍ അനുവാദമുള്ളത്.
എന്നാല്‍ ഇത് അപര്യാപ്തമായതിനാല്‍ മറ്റു ചില ആശുപത്രികളില്‍ കൂടി ചികിത്സ അനുവദിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതനുവദിക്കില്ല. പ്രക്ഷോഭം ആരംഭിക്കും. യൂത്ത് കോണ്‍ഗ്രസ് മംഗലാപുരം ജില്ലാ പ്രസിഡന്റ് മിഥുന് റൈ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസും കര്‍ണാടകത്തിലെ കോണ്‍ഗ്രസും തമ്മില്‍ കടുത്ത ഭിന്നതയും ഇരട്ടത്താപ്പുമാണ് ഇതോടെ പുറത്തായത്.
സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി കൂടുതല്‍ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കാന്‍ അനുമതി നല്കിയാല് യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. മിഥുന് റൈ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കൂടിയായ കാസര്‍കോട് എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍, അതിര്‍ത്തി തുറക്കരുതെന്നാവശ്യപ്പെട്ട് മിഥുന് റൈ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: