Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോക്ഡൗണില്ലാതെ, പ്രഭാതത്തിന്റെ പ്രിയപ്പെട്ടവര്‍, പത്രവിതരണക്കാര്‍…

എന്നിട്ടും ഈ കൊറോണക്കാലത്ത് ചിലരെങ്കിലും ഞങ്ങളെ ഭയന്നതില്‍ സങ്കടമുണ്ടെന്ന് പത്രവിതരണക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2020, 03:29 pm IST
in Kerala

കൊല്ലം: ബൈക്കിലും സ്‌കൂട്ടറിലും പഴയതുപോലെ സൈക്കിളിലും. കൊച്ചുവെളുപ്പാന്‍കാലത്ത് തുടങ്ങുന്നതാണ് പണി. വണ്ടിയിലിരുന്നുതന്നെ പത്രം കറക്കി എറിയുന്നതിന്റെ ആനന്ദം. അത് കൃത്യം വീടിന്റെ പടിക്കെട്ടില്‍ ചെന്നു വീഴുമെന്ന ആത്മവിശ്വാസം. വര്‍ത്തമാന പത്രം പ്രതീക്ഷിച്ചിരിക്കുന്നവരെത്ര പേരാണെന്ന കരുതല്‍.  

പത്രവിതരണക്കാര്‍ കേരളത്തിന് പ്രിയപ്പെട്ടവരാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. എന്നിട്ടും ഈ കൊറോണക്കാലത്ത് ചിലരെങ്കിലും ഞങ്ങളെ ഭയന്നു എന്നത് വിഷമിപ്പിച്ചെന്ന് കൊല്ലത്തുകാരന്‍ സുരേഷ് പറയുന്നു.

കൊറോണയുടെ തുടക്കമായിരുന്നു. പത്രം വൈറസിനു വാസയോഗ്യമായ ഇടമാണ്, പല കൈമറിഞ്ഞുവരുന്ന പത്രത്തിലൂടെ കൊറോണ പകരും എന്നൊക്കെയാണ് ആളുകള്‍ പ്രചരിപ്പിച്ചത്. പത്രം വേണ്ടെന്ന് പറഞ്ഞവര്‍, പത്രം ഇടണ്ട, വരിസംഖ്യ എത്തിച്ചോളാം എന്ന് കതകിന് പാതി മറഞ്ഞുനിന്ന് പറഞ്ഞവര്‍… പ്രതിസന്ധിയല്ല വിഷമമായിരുന്നു അത്. ഒരിക്കല്‍ കാത്തുനിന്നവര്‍ ഇപ്പോള്‍ ഭയന്ന് മാറുന്നതിന്റെ സങ്കടമായിരുന്നു പത്ര ഏജന്റുമാര്‍ക്ക്.  

വാര്‍ത്തകള്‍ മാത്രമല്ല പത്രങ്ങള്‍ ഇക്കാലത്ത് എത്തിക്കുന്നതെന്ന ബോധ്യത്തില്‍ തന്നെയാണ് വിതരണക്കാരെ സജ്ജരാക്കി റൂട്ടില്‍ അയയ്‌ക്കുന്നതെന്ന് ഏജന്റുമാരുടെ പ്രതിനിധി കൂടിയായ സുരേഷ് ചൂണ്ടിക്കാട്ടുന്നു. കൊറോണക്കാലത്ത് ഓരോ പത്രവും മുന്‍കരുതലുകള്‍ പകരുന്നതാണെന്ന ബോധ്യം ഏജന്റുമാര്‍ക്കുമുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം പോലും മുടങ്ങാതെ കൊച്ചുവെളുപ്പാന്‍കാലത്ത് സൈക്കിള്‍ ചവിട്ടിയും പത്രം കറക്കിയെറിഞ്ഞും വൈറസിനെതിരായ ചെറുത്തു നില്‍പ്പിന്റേയും അതിജീവനത്തിന്റേയും ഭാഗമായത്.  

ജന്മഭൂമിയടക്കമുള്ള പത്രങ്ങള്‍ മാസ്‌കും കൈയുറകളും നല്‍കിയത് ജനങ്ങളുടെ ഭീതിമാറ്റാന്‍ സഹായിച്ചു. എന്നാലും സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന കുപ്രചാരണം പല പത്രങ്ങളും കുറയാനിടയാക്കി. പത്രവിതരണത്തിനിടയില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റങ്ങളും വേദനയായി.  

 പത്രവിതരണം ചെയ്യുന്ന ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും പല സ്ഥലങ്ങളിലും ലോക്ഡൗണ്‍ ദിനങ്ങളില്‍ ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ തടയുകയും വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോ

കുകയും ചെയ്തു. ഏജന്റുമാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങിക്കുന്നതിനും പഴയതുപോലെ ഇപ്പോള്‍ സംവിധാനമില്ല. ചിലര്‍ പരാതികളുമായി മുഖ്യമന്ത്രിയെ തേടിപ്പോയിരുന്നു.  

അത് പരാതിയില്‍ ഒതുങ്ങി. അതിരാവിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തുന്ന പത്ര ഏജന്റുമാരുടെ കൂട്ടം ചേരലാണ് ഇപ്പോഴുള്ള സംഘടന. കുശലം പറഞ്ഞും പ്രശ്‌നങ്ങള്‍ പങ്കുവെച്ചും അവര്‍ പതിവുപോലെ പോകും. അതൊരു ശീലമാണ്. പത്രം വായിക്കുന്നതു പോലെ ഒരു ശീലം.  പ്രളയം വന്നാലും കൊറോണ വന്നാലും ആരൊക്കെ വിലക്കിയാലും ലോക്ഡൗണില്ലാതെ ഒരു ശീലം.

Tags: keralaകഥപത്രവിതരണക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.