കേരളമുള്‍പ്പടെയുള്ള രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി ഐസിഎമ്മാറിന്റെ പഠന റിപ്പോര്‍ട്ട്.
പശ്ചമിചഘട്ട മലനിരകള്‍ പലതരം വവ്വാലുകളുടെ ആവാസ കേന്ദ്രമായതിനാല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും പുതിയ തരം സാംക്രമിക രോഗങ്ങളെ ചെറുക്കുന്നതിന് മുന്‍കരുതല്‍ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളിലാണ് പഠനം നടത്തിയത്. വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. ഈ ഇനത്തില്‍പ്പെട്ട സസ്തനികളില്‍ കൂടുതല്‍ പഠനം ആവശ്യമാണ്. വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, എന്നിവിടങ്ങളിലും വൈറസിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: