കോഴിക്കോട്: സംഘടനാ പ്രവര്‍ത്തനത്തില്‍ പുതുശൈലി സ്വീകരിച്ച് ഓണ്‍ലൈന്‍ യോഗങ്ങളുമായി ബിജെപി കോഴിക്കോട് ജില്ലാകമ്മറ്റി. ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ബൂത്ത് തലത്തില്‍ വരെ എത്തിക്കാനും നടപ്പാക്കാനുമാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നത്. ചുമതലകള്‍ക്കനുസരിച്ച് കാറ്റഗറി തിരിച്ചുളള ഓഡിയോ, വീഡിയോ കോണ്‍ഫറന്‍സുകളാണ് നടത്തുന്നതെന്ന് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ.വി.കെ. സജീവന് പറഞ്ഞു.
ജില്ലയില്‍ ഇതിനകം ഒരു ലക്ഷത്തിലധികം നമോ കിറ്റുകള്‍ വിതരണം ചെയ്തതായി സജീവന് പറഞ്ഞു. 25, 000 മുഖാവരണങ്ങള്‍, പോലീസുകാര്‍ക്കും ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കും കണ്ടിജന്‍സി തൊഴിലാളികള്‍ക്കും ടര്‍ക്കി ടവലുകള്‍ കൂടാതെ അത്യാവശ്യക്കാര്‍ക്ക് മരുന്നുകളും ആശുപത്രികളില്‍ രക്തദാനവും നടക്കുന്നുണ്ട്. തുടക്കത്തില്‍ പാകം ചെയ്ത ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ സജീവമായതോടെ ആവശ്യക്കാര്‍ കുറഞ്ഞു. ഓരോദിവസവും ചെയ്ത കാര്യങ്ങള്‍ വൈകുന്നേരം അഞ്ചു മണിക്കു മുമ്പായി സംസ്ഥാന നേതൃത്വത്തിനും ആറു മണിക്കുമുമ്പായി ദേശീയ നേതൃത്വത്തിനും അയക്കും. ദേശീയ സെക്രട്ടറി എച്ച്. രാജയും കേന്ദ്രമന്ത്രി സദാനന്ദഗൗഡയും ആണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്.
സംസ്ഥാന ഓഫീസില്‍ നിന്ന് അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും സംഘടനാ സെക്രട്ടറി എം. ഗണേശും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ജില്ലയിലെ സംസ്ഥാന നേതാക്കളായ വി.വി. രാജന്, പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്, ചേറ്റൂര്‍ ബാലകൃഷണന് തുടങ്ങിയവരും കിറ്റ് വിതരണത്തില്‍ സഹായഹസ്തവുമായി രംഗത്തുണ്ട്.
എം. മോഹനന്, ടി. ബാലസോമന്‍, പ്രശോഭ് കോട്ടൂളി എന്നിവരാണ് ജില്ലയിലെ നമോ ഹെല്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.’പിഎം കെയറിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പ് പ്രചരിപ്പിക്കുക, കോവിഡ് കാല സേവനത്തിന് ആരോഗ്യ, സുരക്ഷാ, ശുചീകരണ മേഖലകളിലെ ജീവനക്കാരെ ആദരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നമോ ഹെല്പ് ഡസ്ക്ക് വളണ്ടിയര്‍മാര്‍ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: