തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള ചുമതല കേന്ദ്രത്തിന്റെ തലയില്‍ വെച്ച് മുഖ്യമന്ത്രി. കോവിഡ് 19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി കേന്ദ്രം തയ്യാറാക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈനും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കാം. ബാക്കി കാര്യമെല്ലാം കേന്ദ്രം നടത്തിക്കൊടുക്കണം.
പ്രവാസികളുടെ പ്രശ്നം ശ്രദ്ധയില്‍പെടുത്തി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി തന്നെയാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്
യാത്രാനിരോധനംമൂലം വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ ഹ്രസ്വകാല പരിപാടികള്‍ക്കു പോയവരും സന്ദര്‍ശക വിസയില്‍ പോയവരും അനേകമാണ്. ഇവര്‍ക്ക് മടങ്ങാന്‍ കഴിയുന്നില്ല. വരുമാനം ഒന്നും ഇല്ലാത്തതിനാല്‍ അവിടെയും ജീവിതം അസാധ്യമാകുന്നു.അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകള്‍ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായു മുഖ്യമന്ത്രി പറഞ്ഞു
ഏറ്റവും കൂടുതല്‍ അലട്ടുന്നത് മറ്റു രാജ്യങ്ങളില്‍ തുടരുന്ന പ്രവാസികളുടെ പ്രശ്നമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രവാസികളുടെ പ്രശ്നത്തില്‍ സുപ്രീംകോടതി നിലപാട് പ്രഖ്യാപിച്ചതു സൂചിപ്പിച്ചു. പ്രവാസികള്‍ അതതു രാജ്യത്ത് തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്.
അവരെ എത്രയും വേഗം കേരളത്തില്‍ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആഗ്രഹമുണ്ട്. അവര്‍ക്കും എത്രയുംവേഗം നാട്ടിലെത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് സാാധ്യമല്ലന്ന സുചിപ്പിക്കുകയായിരുന്നു സുപ്രീം കോടതി പരാമര്‍ശനത്തിലൂടെ മുഖ്യമന്ത്രി.
















