തിരുവനന്തപുരം: കൊറോണ(കൊവിഡ് 19) രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കളര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ തിരുത്തി. ഇനി സര്‍ക്കാര്‍ വെബ്സൈറ്റിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
കൊവിഡിന്റെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗളറിന് നല്‍കുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മറച്ചുവെക്കുകയാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ബന്ധം സര്‍ക്കാര്‍ ഉപേക്ഷിച്ചോ എന്ന കാര്യത്തില്‍ പൂര്‍ണമായും വ്യക്തത വന്നിട്ടില്ല.
ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തില്‍ വാര്‍ത്താ സമ്മേളനത്തിനിടെ നല്കിയ വിശദീകരണം. എന്നാല്‍ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: