Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സര്‍ക്കാരിന് താങ്ങായി അമൃതാനന്ദമയി മഠം, കേന്ദ്രത്തിന് 10 കോടി, കേരളത്തിന് 3 കോടി; അമൃതയില്‍ സൗജന്യ ചികിത്സ

ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ വലിയ ഹൃദവേദനയുണ്ടെന്ന് അമൃതാനന്ദമയി പറഞ്ഞു. ഈ മഹാമാരിയിൽ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വരകൃപയ്‌ക്കും വേണ്ടി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാമെന്നും അമ്മ അറിയിച്ചു.

Janmabhumi Online by Janmabhumi Online
Apr 13, 2020, 12:53 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം; ലോകവ്യാപകമായി പിടിപെട്ട കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായ ഹസ്തം. 10 കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ടിലേക്കും , 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കുക. കൂടാതെ കൊവിഡ് 19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കും.

ഇത് കൂടാതെ മഠത്തിന്റെ കീഴിലുള്ള സര്‍വകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങള്‍, ഗൗണുകള്‍, വെന്റിലേറ്ററുകള്‍, അതിവേഗം തയ്യാറാക്കാവുന്ന ഐസൊലേഷന്‍ വാര്‍ഡുകള്‍, മെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍മ്മാജനം ചെയ്യാവുന്ന സംവിധാനങ്ങള്‍, കൊറന്റൈനിലുള്ള രോഗികളെ വിദൂര നിരീക്ഷണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ എന്നിവ ഒരുക്കുന്നതിനായി വിവിധ മേഖലകളില്‍ നിന്നുമുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍  ഒരു സംഘം ഗവേഷണം നടത്തി വരുന്നുണ്ട്.  വൈദ്യ ശാസ്ത്രം, നാനോ സയന്‍സ്, നിര്‍മ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെന്‍സര്‍ മാനുഫാക്ചറിംഗ്, മറ്റ് ശാസ്ത്ര മേഖലകള്‍ എന്നിവയില്‍ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തില്‍ ഉള്ളതെന്നും മഠം അധികൃതര്‍ അറിയിച്ചു.

ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ അമ്മയുടെ ഹൃദയം വല്ലാതെ വേദനിക്കുന്നതായി  അമ്മ പറഞ്ഞു. ഈ മഹാമാരിയില്‍ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും , ലോകശാന്തിക്കും, ഈശ്വരി കൃപക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാമെന്നും അമ്മ പറഞ്ഞു. കൊവിഡ് 19 തിന്റെ ദുരന്തവും അതിന്റെ ഭാഗമായുള്ള നിയമന്ത്രണങ്ങളും കാരണം മാനസിക സമ്മര്‍ദ്ദവും, വിഷാദവും, മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമ്മയുടെ നിര്‍ദ്ദേശപ്രകാരം അമൃത സര്‍വ്വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ടെലിഫോണ്‍ സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.  0476 280 5050 എന്ന നമ്പരില്‍ വിളിച്ചാല്‍ ഇവിടെ നിന്നും കൗണ്‍സിലിങും ലഭിക്കും. 

കൂടാതെ ഈ വേളയില്‍ ഡോക്ടര്‍മാരോടും, മാനസികാരോഗ്യ വിദഗ്ധരോടും കൗണ്‍സിലിങ്ങിനായി സമയം കണ്ടെത്തണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മനുഷ്യര്‍ പ്രകൃതിയുമായി സഹവര്‍ത്തിത്വത്തില്‍ ജീവിക്കണമെന്നും അല്ലെങ്കില്‍ അത് വലിയ ദുരന്തങ്ങള്‍ക്ക് വഴി വെക്കുമെന്നും എത്രയോ വര്‍ഷങ്ങളായി അമ്മ പറയാറുണ്ട്.

മനുഷ്യര്‍ സ്വാര്‍ത്ഥതക്കായി പ്രകൃതിയോട് ചെയ്തതിന്റെ ഫലമാണ്  ഇത്തരം മഹാമാരികളായി തിരിച്ചെത്തുന്നത്. നാം പ്രകൃതിയുടെ സേവകരാണ് എന്ന ഭാവമാണ് വളര്‍ത്തിയെടുക്കേണ്ടത്. എളിമയും അനുസരണയും, ആദരവും, നമ്മള്‍ ശീലിക്കണം. ഇനിയെങ്കിലും നമ്മുടെ ഹുങ്ക് പ്രകൃതിയോട് കാണിക്കാതിരിക്കാന്‍ ശ്രമിക്കണം. പ്രകൃതിയുടെ മുന്‍പില്‍ അടിയറവ് പറയാന്‍ സമയമായിരിക്കുന്നു. സര്‍വാപരാധങ്ങളും പൊറുക്കണേ എന്ന് കേണപേക്ഷിക്കാന്‍ സമയമായിരിക്കുന്നു. എന്ത് ചെയ്താലും പ്രകൃതി ക്ഷമിക്കും, പൊറുക്കും, മാപ്പ് നല്‍കും എന്നുള്ള ചിന്ത അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. അതിന് പ്രകൃതി മാനവരാശിക്ക് നല്‍കുന്ന അത്യുച്ചത്തിലുള്ള ഒരു സയറനാണ് കൊറോണയെന്നും അമ്മ പറഞ്ഞു .

കൊവിഡ് 19 സംബന്ധമായ വിഷയങ്ങളെക്കുറിച്ചും , സേവനാവസരങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ പാഠശാലകളിലൂടെ അമൃത വിദ്യാര്‍ത്ഥികളും മനസിലാക്കുന്നുണ്ട്.  അമൃത സര്‍വ്വിന്റെ ഭാഗമായി ദത്തെടുത്ത 101 ഗ്രാമങ്ങളിലെ പ്രതിനിധികളുമായും മഠം അധികൃതര്‍ നിരന്തരമായി ഓണ്‍ലൈന്‍ വഴി സമ്പര്‍ക്കം പുലര്‍ത്തുകയും,  ഈ  ഗ്രാമങ്ങളില്‍ കൊവിഡ് 19 തുമായി ബന്ധപ്പെട്ട അവബോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോടൊപ്പം , ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികളും, വ്യാജവാര്‍ത്തകള്‍ പടരാതിരിക്കാനുള്ള മുന്‍ കരുതലുകളും സ്വീകരിക്കുന്നുണ്ട്.

ചില ഗ്രാമങ്ങളില്‍ മഠത്തിന്റെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മ്മിക്കാന്‍ പഠിപ്പിക്കുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം ജനങ്ങള്‍ക്ക്  അത് വിതരണം  ചെയ്യുകയും ചെയ്തുവരുന്നു.2005 മുതല്‍ ദുരിതാശ്വസത്തിനായി ഇത് വരെ മഠം 500 കോടിയിലധികം രൂപയാണ് അമ്മയുടെ നിര്‍ദ്ദേശാനുസരണം ചിലവവഴിച്ചിട്ടുള്ളത്. സാമ്പത്തിക സഹായം, ഗാര്‍ഹിക വസ്തുക്കളുടെ വിതരണം, വൈദ്യസഹായം, ഭവനപുനര്‍നിര്‍മ്മാണം തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

Tags: covidCoronaAmruthanandamayi devi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ഫെയ്സ് ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റ ഉടമ സക്കര്‍ബര്‍ഗ് (ഇടത്ത്) ട്രപിറ്റ് ബന്‍സല്‍ (വലത്ത്)

യുഎസിലെ സിലിക്കണ്‍ വാലിയില്‍ എഐ മിടുക്കരോട് ഭ്രമം…ട്രപിറ്റ് ബന്‍സാലിനെ ജോലിക്കെടുത്തത് 800 കോടി രൂപ ശമ്പളത്തില്‍; ഐടി എന്നാല്‍ ഇനി എഐ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന്‍ രാജുവിന്റെ മരണം : സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

ചന്ദര്‍കുഞ്ജ് ആര്‍മി ഫ്‌ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദേശം

മ്യാന്‍മറില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്?; അഞ്ച് ഭീകരക്യാമ്പില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം; 3 നേതാക്കളെയും 19 ഭീകരരെയും വധിച്ചെന്ന് ഉള്‍ഫ ഐ

വൈസ് ചാന്‍സലറെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് ആയിരിക്കണം: ഹൈക്കോടതി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ വ്യോമ, നാവിക മേധാവികള്‍ ഗ്രീസ് സന്ദര്‍ശിച്ചപ്പോള്‍ (വലത്ത്)

ഇന്ത്യന്‍ സൈനികമേധാവികള്‍ ഗ്രീസില്‍; ബ്രഹ്മോസ് നല്‍കുമോ എന്ന ഭയത്തില്‍ വിറളി പൂണ്ട് എര്‍ദോഗാന്‍

എരിവ് മാറാൻ മഴയത്ത് കിടക്കേണ്ടി വന്നു : ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്

ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്‌ക്കാറുണ്ടോ? അപകടം കൂടെ വരും

കുട്ടിക്കാലം മുതൽ ശിവഭഗവാന്റെ ഉറച്ച ഭക്തൻ ; തിങ്കളാഴ്‌ച്ച തോറും ഉപവാസം , ക്ഷേത്രദർശനം : ഇതാണ് ടൈഗർ ഷ്രോഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies