തിരുവനന്തപുരം: കൊറോണ വ്യാപനത്തിനെതിരേ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുണ്ട്. ഇന്ന് കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ മാത്രം നിയന്ത്രിച്ചതുകൊണ്ടും ഫലമില്ല. സമീപ പ്രദേശങ്ങളിലും രോം കുറയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ഇന്നലെ ഒരു രോഗി പോലും ഇല്ലാതിരുന്നത് ആശ്വാസകരമാണ്. കുറേപേര്‍ക്ക് കൂടി രോഗം ഇന്ന് ഭേദമാകും. നിലവില്‍ ആരും ഗുരുതര അവസ്ഥയിലില്ല. രോഗികളുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് റാപിഡ് ടെസ്റ്റില്‍ പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റീന് ചെയ്യാന്‍ സൗകര്യമൊരുക്കും. എന്നാല്‍ അവരുടെ തിരിച്ചുവരവ് സംബ്നധിച്ച് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കുറയുന്നെന്ന് കരുതി ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
”നിലവില്‍ കോവിഡ് പരിശോധനക്കായി 10ഓളം ലാബുകള്‍ സജ്ജമാണ്. നല്ല രീതിയില്‍ കോണ്ടാക്ട് ട്രെയ്സിങ് നടക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായവര്‍ക്ക് നല്ല ചികിത്സ നല്‍കുന്നുണ്ട്. കാസര്‍കോട് മാത്രം ഇന്നലെ 28 പേര് രോഗമുക്തി നേടി എന്നതും ആശ്വാസകരമാണ്. മഹാമാരി ആയതുകൊണ്ടു തന്നെ പിടിച്ചു നിര്ത്തേണ്ടതുണ്ടെ”ന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ലോക്ക്ഡൗണില്‍ ഇളവ് ലഭിക്കുന്ന മുറക്ക് നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കും. ചികിത്സയിലുള്ള ഒന്ന് രണ്ട് പേര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാവരും സ്വയം നിയന്ത്രിക്കണ”മെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: