തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. കേന്ദ്രനിര്‍ദേശം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇതു സംബന്ധിച്ച കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും.
കേന്ദ്ര തീരുമാനം വരുന്നതിന് മുമ്പ് കേരളം മാത്രമായി ഇളവുകള്‍ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലുകള്‍ മന്ത്രിസഭാ യോഗത്തിലുണ്ടായി. രോഗ വ്യാപനത്തില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ മുന്നേറ്റം ഉണ്ടാക്കാന്‍ ആയെന്ന ആത്മവിശ്വാസം സംസ്ഥാനത്തിനുണ്ട്. എന്നിരുന്നാലും ഒറ്റയടിക്ക് വിലക്കുകളെല്ലാം പിന്‍വലിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയത്. അതേസമയം, ജില്ലാന്തര യാത്രകളില്‍ ഇളവ് വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്. രോഗം തിരിച്ചുവരാന്‍ സാധ്യത കണക്കിലെടുത്ത് കര്‍ശന നിയന്ത്രണം തുടരണമെന്നും യോഗം വിലയിരുത്തി.
അതേസമയം, കേരളത്തില്‍ ഇന്ന് മുതല്‍ കൂടുതല്‍ കടകള്‍ തുറക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെങ്കിലും സാമൂഹിക അകലവും മുന്‍കരുതലും പാലിക്കണമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്. കണ്ണടകള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍ ഇന്ന് തുറന്നു. ഫ്രിജ്, വാഷിങ് മെഷീന്, മിക്സി എന്നിവയുടെ അറ്റകുറ്റപ്പണി നടത്തുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: