കൊയിലാണ്ടി: വിശക്കുന്ന വയറിന് വിഷുകൈനീട്ടം എന്ന സന്ദേശവുമായി സേവാഭാരതി കൊയിലാണ്ടിയില്‍ ആയിരം കിറ്റുകള്‍ ഇന്ന് വിതരണം ചെയ്യും. സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കായിരിക്കും കിറ്റുകള്‍ നല്‍കുക. വി.എം.മോഹനന്, കെ.എം.രജി, കെ.വി.അച്ചുതന് ,മോഹനന് കല്ലേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രവര്‍ത്തകരാണ് കിറ്റുകള്‍ പാക്ക് ചെയ്തത്.പ്രത്യേക വാഹനത്തില്‍ കിറ്റുകള്‍ അതാത് കേന്ദ്രങ്ങളില്‍ എത്തിച്ച ശേഷം പ്രവര്ത്തകന്മാര് വീടുകളിലെത്തിക്കും.
ഉള്ളിയേരി: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ പുത്തഞ്ചേരിയില്‍ 101 വീടുകളില്‍ വിഷു പച്ചക്കറി കിറ്റ് വിതരണം നടത്തി. സേവാഭാരതി രക്ഷാധികാരി ഇ.കെ. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ വി.കെ. ഗംഗാധരന്, ശ്രീധരന് ചാലൂര്, കെ.എം. ഗിരീഷ് കുമാര്‍, റിജി തയങ്ങോട്ട്, പ്രദീപന് മണ്ണാര്‍കണ്ടി, പി.കെ. രാഘവന്, എന്‍.എം. പ്രബീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഉള്ളിയേരി പഞ്ചായത്ത് ബി ജെ പി 10 വാര്‍ഡ് കമ്മിറ്റി ലോക്ക് ഡൗണ്‍ മൂലംബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കും നമോ പച്ചക്കറി കിറ്റ് വിതരണം ചെയതു. വിതരണോദ്ഘാടനം അഴകത്ത് സോമന് നമ്പ്യാര്‍ നിര്‍വ്വഹിച്ചു. ബൂത്ത് പ്രസിഡണ്ട് എളളില്‍ വിനോദ് കുമാര്‍, ചെട്ട്യാംകണ്ടി പ്രകാശന്, ശശി എന്നിവര്‍ പങ്കെടുത്തു
അത്തോളി: അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങുമായി അത്തോളി നിവാസികള്‍ വാട്സ് ആപ്പ് കൂട്ടായ്മ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു .അത്തോളി എസ് ഐ, സി. വിജയന് കിറ്റ് വിതരണോഘാടനം നിര്‍വ്വഹിച്ചു .ജയ് സല് കമ്മോട്ടില്,ഗ്രൂപ്പ് അഡ്മിന് ഷൗക്കത്ത് അത്തോളി, അജീഷ് അത്തോളി ,ജോഷി ഓട്ടമ്പലം,സി കെ ബിജീഷ്,രാജേഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി
ബാലുശ്ശേരി: അറപ്പീടിക ഒതയോത്തും പടിക്കല്‍ തണല്‍ സ്വയം സഹായ സംഘം പ്രദേശത്തെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണസാധന കിറ്റ് വിതരണം ചെയ്തു.
ചോറോട്: മാങ്ങോട്ട്പാറ നവശക്തി കലാലയം പ്രവര്‍ത്തകര്‍ മുഖാവരണം വിതരണം ചെയ്തു.വടകര പോലീസ് സ്റ്റേഷന്, വടകര ഫയര്സ്റ്റേഷന്, താലൂക്ക് ഓഫീസ്, ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ചോറോട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് സത്യന് മമ്പറത്ത്, വിനോദന്‍ ആര്, ശരത് ശങ്കര്‍, വിനോദന്‍ വി.ടി.കെ. എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.
പേരാമ്പ്ര: മേപ്പയൂര്‍-ചാവട്ട് കായല്‍ കണ്ടി ശ്രീ ഭഗവതി ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 200 ഓളം വീടുകളില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് കിറ്റുകള്‍ എത്തിച്ചു നല്കി. പ്രസിഡണ്ട് സി.രവി, സെക്രട്ടറി പ്രകാശന്, ഖജാന്‍ജി പടിഞ്ഞാറ്റയില്‍ പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: