മേടക്കൂറ്:
അശ്വതി, ഭരണി, കാര്‍ത്തിക (1/4)
നൂതന സംരംഭങ്ങള്‍ ഭാവിയിലേക്ക് ഗുണം ചെയ്യുന്നതാണ്. മാതൃജനക്ലേശവും ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. മാനസികമായ ഇഛാശക്തി വേണ്ടുംവണ്ണം വിനിയോഗിക്കുവാന്‍ സാധിച്ചുവെന്ന് വരികയില്ല. ആധ്യാത്മിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
ഇടവക്കൂറ്:
കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഔദ്യോഗിക രംഗത്ത് കൂടുതല്‍ ക്രിയാക്തകമാവും. മിത വ്യയവത്തിന് മാനസിക പ്രേരണയുണ്ടാവും. വാഗ്ദാനങ്ങള്‍ പലതും നിറവേറ്റുവാന്‍ സാധിക്കുന്നതാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും.
മിഥുനക്കൂറ്:
മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഭൂമി, ധനപരമായ വിഷയങ്ങള്‍ക്ക് ശമനമുണ്ടാകുന്നതാണ്. ആരോഗ്യപരമായ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സഹായികളുടെ അലംഭാവം മൂലം പല കാര്യങ്ങളിലും വൈഷമ്യങ്ങള്‍ നേരിടേണ്ടിവരും. ജനസേവനപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും.
കര്‍ക്കടകക്കൂറ്:
പുണര്‍തം(1/4), പൂയം, ആയില്യം
ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ധനം വിനിയോഗം ചെയ്യും. സന്തോഷപ്രദമായ ജീവിത ബന്ധങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ സാധിക്കും. അധികാരസ്ഥാനത്തുള്ളവര്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങളും സദ്കീര്‍ത്തിയും ലഭ്യമാവും. മനഃസംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടാവുന്നതാണ്.
ചിങ്ങക്കൂറ്:
മകം, പൂരം, ഉത്രം(1/4)
നൂതന വിദ്യകള്‍ അഭ്യസിക്കുന്നതിനുള്ള അവസരങ്ങള്‍ സിദ്ധിക്കുന്നതാണ്. മരാമത്ത് പണികള്‍ ഏറ്റെടുത്തു നടത്തുന്നതാണ്. ധനാഗമത്തിനുള്ള ചിന്ത സദാ വച്ചുപുലര്‍ത്തും. വാസസ്ഥാനത്തിന് മാറ്റം സംഭവിക്കാവുന്നതാണ്.
കന്നിക്കൂറ്:
ഉത്രം (3/4), അത്തം, ചിത്തിര(1/2)
ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഗുണാനുഭവങ്ങള്‍ സിദ്ധിക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ പലതും പരാജയത്തില്‍ കലാശിക്കുന്നതിന് സാധ്യത കാണുന്നു. മോഷ്ടാക്കളില്‍നിന്നും ശത്രുക്കളില്‍നിന്നുമുള്ള ഉപദ്രവങ്ങളെ അതിജീവിക്കേണ്ടതായുണ്ട്.
തുലാക്കൂറ്:
ചിത്തിര(1/2), ചോതി, വിശാഖം (3/4)
സന്താനങ്ങളുടെ ഉന്നതിക്കായുള്ള പല പദ്ധതികളും വൃഥാവിലാകും. വിവാഹാര്‍ത്ഥികള്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം. കര്‍മ മേഖലയില്‍ മത്സര സദൃശമായ അന്തരീക്ഷം ദൃശ്യമാവും. അര്‍ഹമായ ധനാഗമത്തിന് കാലതാമസം നേരിടേണ്ടതായിവരും.
വൃശ്ചികക്കൂറ്:
വിശാഖം(1/4), അനിഴം, തൃക്കേട്ട
പരോക്ഷമായ മാര്‍ഗ്ഗത്തിലൂടെ സുഖാനുഭവങ്ങള്‍ സാധ്യമാവുന്നതാണ്. നൂതന സാമ്പത്തിക സ്രോതസ്സുകള്‍ക്ക് വഴിതെളിയുന്നതാണ്. ഉദര വ്യാധികള്‍ക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് അവസരമുണ്ട്.
ധനുക്കൂറ്:
മൂലം, പൂരാടം, ഉത്രാടം(1/4)
വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടത്താന്‍ അവസരം ലഭ്യമാവും. ജീവിത മാര്‍ഗ്ഗത്തിനായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരുന്നതാണ്. വാഹന സംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അവസരം സിദ്ധിക്കും. നിസാര കാര്യങ്ങള്‍ പലതും മനസ്വസ്ഥത കെടുത്തും.
മകരക്കൂറ്:
ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
കാര്‍ഷിക ഗുണവും നാല്‍ക്കാലികളില്‍നിന്ന് കൂടുതല്‍ ധനവരുമാനവും ലഭ്യമാവുന്നതാണ്. മനസംഘര്ഷപരമായ സാഹചര്യങ്ങളെ നേരിടേണ്ടതായിവരും. കുടുംബ ബന്ധങ്ങള്‍ പുനഃസ്ഥാപി
ക്കാന്‍ സാധിക്കുന്നതാണ്. ഉദ്യോഗത്തിനായുള്ള പരിശ്രമങ്ങള്‍ അനിശ്ചിതമായി തുടരുന്നതാണ്.
കുംഭക്കൂറ്:
അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)
ഗൃഹത്തിന്റെ പുനര്‍ നിര്‍മ്മിതിക്കായി പദ്ധതിയിടുന്നതാണ്. രോഗാവസ്ഥയില്നിന്നും അവശതയില്‍നിന്നും മോചനം സിദ്ധിക്കുന്നതാണ്. ശത്രു ശല്യത്തിലൂടെ ധനനഷ്ടത്തിന് സാധ്യതയുണ്ട്. സംഘടനാപരമായ നേതൃസ്ഥാനങ്ങളില്‍നിന്നും മാറിനില്‍ക്കേണ്ടതായി വരും.
മീനക്കൂറ്:
പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
തൊഴില്‍രംഗം പുഷ്ടിപ്പെടും. വാക്കുതര്‍ക്കങ്ങള്‍ പലതും വ്യവഹാര ദുരിതത്തിന് ഇടവരുത്തും. പ്രതീക്ഷിക്കുന്ന സഹായങ്ങള്‍ ലഭ്യമാവുന്നതാണ്. ഗൃഹത്തിലുള്ള സുഖ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: