തിരി അല്‍പ്പം നീട്ടുക എന്നാണ് കവിയും പരിഭാഷകനുമായ വേണു വി. ദേശത്തിന് പറയാനുള്ളത്. ”ബാഹ്യമായ ബഹളങ്ങളിലും ആര്‍ത്തികളിലും ആണ്ടുമുങ്ങി ജീവിച്ചിരുന്നവര്‍ക്ക് സമനിലയിലേക്ക് എത്തിച്ചേരുവാന്‍ ഈ ലോക്ഡൗണ്‍ സഹായകമെന്ന് കരുതാം. ഇന്ത്യന്‍ ദാര്‍ശനികര്‍ ഏകാന്തതയേയും നിശ്ചലതത്വത്തെയും എത്രയോ മുന്‍പ് വാഴ്ത്തിപ്പോന്നവരാണ്. അമ്മട്ടില്‍ സ്വകാര്യ ലോകം സൂക്ഷിക്കുന്നവര്‍ക്ക് ഈ ലോക്ഡൗണ്‍ കാലം ധനാത്മാകമായി ചെലവഴിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാണുന്നു. പുസ്തകവായനയെയും സംഗീതത്തെയും സ്നേഹിക്കുന്നവര്‍ക്ക് വിശേഷിച്ച്. വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ക്ക് ഒരു നവോന്മേഷം സിദ്ധിച്ചിട്ടുണ്ട്.
”പൊടുന്നനെ മനുഷ്യലോകം സ്തംഭിച്ചപ്പോഴാണ് മുന്‍പ് കാല്പനികമെന്ന് പരിഹസിക്കപ്പെട്ടിരുന്ന പലതും പരമാര്ത്ഥമാണെന്ന് നാം തിരിച്ചറിഞ്ഞത്. പ്രധാനമായും മനുഷ്യന് പ്രകൃതിയുടെ ഭാഗം മാത്രമാണെന്ന സത്യം. അന്തഃസാര ശൂന്യമായ തിരക്കുകളിലേക്കും നാശോന്മുഖ പ്രവണതകളിലേക്കും ഇനിയെങ്കിലും മനുഷ്യന് തിരിയാതിരുന്നെങ്കില്!
”ലോക്ഡൗണ്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെയും നിസ്സാരീകരിക്കുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളടക്കം ജനതയെ ബാധിക്കുന്ന പലതും കൂടുതല്‍ ശക്തമായേക്കാം. ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങളെ വിമര്‍ശിക്കാതെ എല്ലാവരും ഒറ്റക്കെട്ടാണെന്ന ബോധ്യം പരസ്പരം പകരും വിധം ജീവിക്കുവാന്‍ നമുക്ക് കഴിയട്ടെ. തിരി അല്പം നീട്ടുക-അവബോധത്തിന്റെ.”
ദസ്തയവ്സ്കിയുടെ 19 കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വേണു വി. ദേശം ഈ കൊറോണക്കാലത്ത് ആ മഹാസാഹിത്യകാരന്റെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കൃതി രചിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൊറോണയെന്ന മഹാവിപത്തിനെ ചെറുത്ത് അടച്ചിട്ടിരിക്കുകയാണല്ലോ കേരളവും. ഇതവുരെ അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ലോകം വീട്ടകങ്ങളിലേക്ക് ചുരുങ്ങിയിരിക്കുമ്പോഴും ഓരോരുത്തരും പലവിധത്തില്‍ സജീവമാണ്.
ALSO READ:
അവശനെങ്കിലും ഐക്യദീപം തെളിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: