തിരുവനന്തപുരം: ജിഎസ്ടി നഷ്ട പരിഹാരമായ 14,103 കോടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടും അത് മറച്ചുവെച്ച് ധനമന്ത്രി തോമസ് ഐസക്ക് പച്ചക്കള്ളം ആവര്‍ത്തിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍.
കിട്ടിയ കാര്യം കിട്ടി എന്ന് പറയാനുള്ള മാന്യത ധനമന്ത്രി കാണിക്കണം. കേരളത്തിന് മാത്രമായി ഒന്നും തടഞ്ഞു വെച്ചിട്ടില്ല എന്ന സത്യവും തുറന്നു പറയാന്‍ തയ്യാറാകണം. പ്രതിസന്ധിയും വരുമാന നഷ്ടവും കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നടത്തുന്ന കൊവിഡ് വിരുദ്ധ പോരാട്ടത്തെ അട്ടിമറിക്കാനാണ് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതെന്നും സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ട പരിഹാരം 14,103 കോടി കേന്ദ്ര ഗവണ്മെന്റ് കഴിഞ്ഞ ചൊവ്വാഴ്ച നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സംഖ്യ വിവിധ ഘട്ടങ്ങളായി ഉടന്‍തന്നെ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 ന് 19,950 കോടി ആദ്യഗഡുവായി റിലീസ് ചെയ്തിരുന്നു. ഇതോടെ 34,053 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കോമ്പന്‍സേഷന്‍ നല്കിയ കാര്യം മറച്ചുവെച്ചുകൊണ്ടാണ് കേന്ദ്രം പണം നല്‍കുന്നില്ലെന്ന പച്ചക്കള്ളം ധനകാര്യമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. കിട്ടിയ കാര്യം കിട്ടി എന്ന് പറയാന്‍ തോമസ് ഐസക് മാന്യത കാണിക്കണം. കേരളത്തിന് മാത്രമായി ഒന്നും തടഞ്ഞു വെച്ചിട്ടില്ല എന്ന സത്യവും തുറന്നു പറയാന്‍ തയ്യാറാകണം. പ്രതിസന്ധിയും വരുമാന നഷ്ടവും കേരളത്തിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും ഉണ്ട്. കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് ഒറ്റക്കെട്ടായി നടത്തുന്ന കോവിഡ് വിരുദ്ധ പോരാട്ടത്തെ അട്ടിമറിക്കാന്‍ വേണ്ടിയാണ് ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ ഇന്നും നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: