ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ പരിശോധനയ്‌ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരെ വീട്ടുകാര്‍ ബന്ദികളാക്കി. ഇവരെ മോചിപ്പിക്കാനായി പോലീസ് എത്തിയങ്കിലും നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന്് അവര്‍ക്കുേേനരെ കല്ലെറിഞ്ഞതായി ആരോപണം.
ബുദ്ഗാമിലെ ഷെയ്ഖ്‌പൊരയിലാണ് സംഭവം. ഇവിടെ ഒരു വീട്ടില്‍ കൊവിഡ് ലക്ഷണങ്ങളുള്ള ഒരു രോഗിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്‌ക്രീനിങ് പരിശോധനയ്‌ക്കെത്തിയതായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. എന്നാല്‍ വീട്ടുകാര്‍ പരിശോധനയ്‌ക്ക് വിസമ്മതിച്ചതോടെ ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥിതിഗതികള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതോടെ വീട്ടുകാര്‍ ഇവരെ ബന്ദികളാക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസിനു നേരേയും പരിസരവാസികള്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തുകയും ആരോഗ്യ പ്രവര്‍ത്തകരെ മോചിപ്പിക്കുകയുമായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരെ ബന്ദികളാക്കുകയും കൊവിഡ് പരിശോധന തടസ്സപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തതില്‍വിവിധ വകുപ്പുകള്‍ ചുമത്തി വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: