തിരുവനന്തപുരം:സംസ്ഥാനത്ത് 3.85 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ക്കായി സംസ്ഥാനത്ത് 18,828 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുത്. 3.32 ലക്ഷം ആളുകള്‍ ക്യാമ്പുകളില്‍ താമസിക്കുന്നു.
അവര്‍ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് മടങ്ങാല്‍ ആഗ്രഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏപ്രില്‍ 14 കഴിഞ്ഞാല്‍ ഉടനെ ഏര്‍പ്പെടുത്തേണ്ടതാണ്. പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം. വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു
















