ലണ്ടന്‍: ലിവര്‍പൂള്‍ ഇതിഹാസം കെന്നി ഡാല്ഗ്ലീഷിന് കൊറോണ സ്ഥിരികരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അറുപത്തിയൊമ്പതുകാരനായ ഈ സ്കോട്ടീഷ് സ്ട്രൈക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെന്നിക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പരിശോധനയില്‍ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയെന്ന് കുടുംബ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് കെന്നി സ്വയം ക്വാറന്റൈനിലായിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്നു.
സ്കോട്ടിഷ് ലീഗ് ടീമായ സെല്ട്ടിക്കിലാണ് കെന്നി കരിയര്‍ തുടങ്ങിയത്. 1977 ല്‍ ലിവര്‍പൂളില്‍ ചേര്‍ന്നു. ലിവര്‍പൂളിനായി 515 മ്ത്സരങ്ങളില്‍ 172 ഗോളുകള്‍ നേടി. ലിവര്‍പൂളിന്റെ സുവര്‍ണ കാലഘട്ടമമായ 1970 ലും 1980 ലും കെന്നി ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: