ആലപ്പുഴ: സേവാഭാരതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് പിപിഇ കിറ്റുകൾ നൽകി. പ്രാന്തസേവാ പ്രമുഖ് എം.സി. വത്സനിൽ നിന്ന് ഡിഎംഒ ഡോ. അനിതാകുമാരി കിറ്റുകൾ ഏറ്റുവാങ്ങി.
കേന്ദ്ര ആയുഷ് വകുപ്പിന്റെ അനുമതിപത്രം വിഭാഗ് സേവാപ്രമുഖ് എ.സി. സുനിൽ കൈമാറി. സേവാഭാരതി ജില്ലാ ജന. സെക്രട്ടറി ആർ.രാജേഷ്, ട്രഷറർ ഗണേഷ് പാളയത്തിൽ തുടങ്ങിയവർ പങ്കെടുത്തു. സേവാഭാരതിയുടെയും പരിവാർ സംഘടനയുടെയും എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും നിത്യ അന്നദാനം നടക്കുന്ന സ്ഥലങ്ങളിലെ സേവാപ്രവർത്തകർക്കും വരും ദിവസങ്ങളിൽ കിറ്റ് വിതരണം ചെയ്യും.
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് മാസക്കാലം വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതുവരെ അമ്പതിനായിരത്തോളം ആളുകളെ അന്നദാന പദ്ധതിയിൽ ഉൾപ്പെടുത്തി. പതിനായരത്തോളം ആളുകൾക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. അഞ്ഞൂറോളം കേന്ദ്രങ്ങളിൽ ശൂചീകരണം നടക്കുന്നു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കുകൾ സജ്ജമാണ്. സൗജന്യ മരുന്ന്, പ്രതിരോധ ഉപാധികൾ, അവശ്യവസ്തുക്കൾ, ആരോഗ്യ സേവനങ്ങൾ,ആംബുലൻസ് സർവ്വീസ് എന്നിവ ഹെൽപ്പ് ഡെസ്‌ക്കുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ജില്ലയിൽ മൂവായിരത്തിലധികം പ്രവർത്തകരാണ് സേവനത്തിന് രംഗത്തുള്ളത്. വരും ദിനങ്ങളിൽ വിഷുകിറ്റുകൾ വിതരണത്തിനെത്തും.
വിദേശത്തുള്ളവരുടെ ബന്ധുക്കൾക്ക് സ്ഥിതിവിവരം അറിയുന്നതിന് വേണ്ടി വിശ്വവിഭാഗിന്റെ സഹകരണത്തോടെ സാഹയക കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: