ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഇന്ത്യ അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയച്ചതോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന 19 പേരില്‍ ലോക നേതാക്കളായുള്ളത് ഇന്ത്യന്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മാത്രമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ടുമാണ് വൈറ്റ് ഹൗസ് ഫോളോ ചെയ്തിരിക്കുന്നത്.
ആകെ 19 അക്കൗണ്ടുകള്‍ മാത്രമാണ് വൈറ്റ് ഹൗസ് ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും ഉള്‍പ്പെടെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന അക്കൗണ്ടുകളില്‍ ആറ് എണ്ണവും ഇന്ത്യയുമായി ബന്ധപ്പെട്ടവയാണ്. രാഷ്ട്രപതി ഭവന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് വൈറ്റ്ഹൗസ് പിന്തുടരുന്നത്.
ഇതിനു പുറമേ ഇന്ത്യയിലെ യുഎസ് എംബസിയുടെയും യുഎസിലെ ഇന്ത്യന്‍ എംബസിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകളും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്‍ ജസ്റ്ററുടെ വ്യക്തിഗത ഹാന്‍ഡിലും വൈറ്റ്ഹൗസ് ഫോളോ ചെയ്യുന്നു. മറ്റൊരു രാജ്യത്തെയും എംബസികളും അംബാസഡര്‍മാരും ഈ പട്ടികയിലില്ലെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: