തിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കണമെന്ന പിണറായി സര്‍ക്കാരിന്റെ പദ്ധതി ഹൈക്കോടതി ചവറ്റുകുട്ടയില്‍ തള്ളിയതോടെ ആത്മഹത്യകളും സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്നെന്ന് രാഷ്‌ട്രീയ സംവാദകന്‍ ശ്രീജിത്ത് പണിക്കര്‍. ‘മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം’ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ഫെയ്‌സ്ബുക്കിലൂടെ ശ്രീജിത്ത് പണിക്കര്‍ ട്രോളിയിരിക്കുന്നത്.
ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ദിവസവും മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു വന്നിരുന്നത്. തുടര്‍ന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാമെന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചെന്ന് ശ്രീജിത്ത് വ്യക്തമാക്കുന്നു.
‘എന്ന് നിന്റെ മൊയ്തീന്‍’ സിനിമയിലെ രംഗവും കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ… എന്ന ഡയലോഗും ഫെയ്‌സ്ബുക്കില്‍ ചേര്‍ത്താണ് ശ്രീജിത്ത് പണിക്കരുടെ ട്രോള്‍.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബിവറേജസ് ഷോപ്പുകള്‍ അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു ദിവസവും.
അതിനാല്‍ ആള്‍ക്കാരുടെ ദാഹം തീര്‍ക്കാന്‍ സര്‍ക്കാര്‍ മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നായി മൂന്നു ലിറ്റര്‍ മദ്യം നല്‍കാം എന്നൊക്കെ. കാരണം? മനുഷ്യ സ്‌നേഹം, വെറും മനുഷ്യസ്‌നേഹം.
എന്നാല്‍ ഹൈക്കോടതി ഈ പദ്ധതിയെ തൂക്കിയെടുത്ത് ചവറ്റുകുട്ടയില്‍ ഇട്ടു. അതോടെ, സ്വിച്ച് ഓഫ് ചെയ്തതു പോലെ, മദ്യം ലഭിക്കാതെയുള്ള ആത്മഹത്യകളും അവസാനിച്ചു.
ഇതില്‍ നിന്ന് എന്തു മനസ്സിലാക്കാം?
കേരള സര്‍ക്കാര്‍ കുടിയന്മാരെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി കുടിയന്മാര്‍ ഹൈക്കോടതിയെ സ്‌നേഹിക്കുന്നുണ്ട് അപ്പേട്ടാ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: