ന്യൂദല്‍ഹി : കോവിഡ് ലോക്ഡൗണിലും പ്രവര്‍ത്തിക്കുന്ന എഫ്സിഐ ഉദ്യാഗസ്ഥര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ജീവന് രക്ഷാ പരിരക്ഷ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 35 ലക്ഷത്തിന്റെ പരിരക്ഷ നല്‍കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. എഫ്സിഐ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കൂടാതെയാണ് ഇത്.
നിലവില്‍ എഫ്സിഐയിലെ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രാമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കരാര്‍ ജീവനക്കാര്‍ക്കില്ല. എന്നാല്‍ പുതിയതില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 24 മുതലുള്ള അടുത്ത ആറ് മാസത്തേയ്ക്കാണ് ഇത് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
താങ്ങുവിലയ്ക്ക് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുകയും വിതരണം ചെയ്യുകയുമാണ് എഫ്സിഐയുടെ ദൗത്യം. കര്‍ഷകരില്‍ നേരിട്ട് ധാന്യങ്ങള്‍ ശേഖരിച്ച് റേഷന്‍ കടകള്‍ വഴി രാജ്യത്തെ 81 കോടി ഗുണഭോക്താക്കള്‍ക്ക് ഇവര്‍ വിതരണം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: