കാസര്‍കോട്: ലോക്ഡൗണിന്റെ ഭാഗമായി തകര്‍ച്ചയെ നേരിടുന്ന കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള് വിറ്റഴിക്കാന്‍ സഹകരണ സ്ഥാപനങ്ങളിലെ സംഭരണ കേന്ദ്രങ്ങള്‍ തുറക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. ഇതിനായി ലോക് ഡൗണില്‍ ഇളവു നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അടക്ക, തേങ്ങ കൊപ്ര, കുരുമുളക് തുടങ്ങിയ വിറ്റഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കൊക്കൊയുടെയും, പൈനാപ്പിളിന്റെയും വിളവെടുപ്പ് സീസണാണിപ്പോള്‍. ഇവ കേടുകൂടാതെ സൂക്ഷിച്ച് വക്കാന്‍ ഉള്ള സൗകര്യം ഭൂരിപക്ഷ കര്‍ഷകര്‍ക്കുമില്ല. കശുവണ്ടി മേഖലയും പ്രതിസന്ധിയിലാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീളുന്ന പക്ഷം ജില്ലയിലെ കൊക്കൊ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങളുടെ വിപണിയില്ലാത്തത് വലിയ ദുരന്തമാണുണ്ടാക്കുക.
വളം കീടനാശിനി വില്പന കേന്ദ്രങ്ങള്‍ക്ക് ഇളവു നല്‍കുന്നത് പോലെ ഇളവു നല്‍കണം. കൊക്കോയും, അടക്കയും കൊപ്ര തുടങ്ങിയവ സംഭരിക്കാന്‍ കാംപ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ഇളവു നല്‍കുകയും, മറ്റുകാര്‍ഷിക ഉല്പന്നങ്ങള് സംഭരിക്കുന്നതിന് സഹകരണ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും ലോക് ഡൗണ്‍ ഇളവ് നല്കാന് അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: