കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തു സമ്പൂര്‍ണ്ണ കര്‍ഫ്യു നടപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. കര്‍ഫ്യു ഏര്‍പ്പെടുത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സമിതി റിപ്പോര്‍ട്ട് നല്‍കും. കൂടാതെ കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനും , ക്യാബിനറ്റിന്റെ അടിയന്തിര യോഗം തീരുമാനിച്ചു.
എന്നാല്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന ജലീബ് അല്‍ ശുയൂഖിലും മഹ്ബൂലയിലും ഭക്ഷണ സാധനങ്ങള്‍ക്കും ഗ്യാസിനുമായി നീണ്ട ക്യുവാണ് രൂപപ്പെട്ടത്.അതേ സമയം രാജ്യത്ത് കൊറോണ ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. രോഗബാധിതരായ ഇന്ത്യാക്കാരുടെ എണ്ണം 530 അയി ഉയര്‍ന്നു.
ആരോഗ്യമന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കു പ്രകാരം 51 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എണ്‍പത്തിമൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരില്‍ മുഴുവന്‍ പേര്‍ക്കും മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണു രോഗബാധയേറ്റത്. കുവൈത്തില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇതോടെ 993 ആയി. ഇന്ന് പന്ത്രണ്ട് പേര് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം. 123 ആയി. ചികിത്സയില്‍ കഴിയുന്ന 869പേരില്‍ 26പേര് തീവ്ര പരിചരണ വിഭാഗത്തിലും ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: