തിരുവനന്തപുരം: കൊറോണ കാലത്തും ട്രോളര്‍മാര്‍ക്കു പിടിപ്പതു പണിയാണ്. അതിനായി രാഷ്ട്രീയ നേതാക്കള്‍ ആവശ്യത്തിനു മരുന്നും ട്രോളര്‍മാര്‍ക്കു സംഭാവന ചെയ്യാറുണ്ട്. ഏറ്റവുമൊടുവില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ട്രോളര്‍മാരുടെ ഇര. വിദേശരാജ്യങ്ങളില്‍ കഴിയുന്ന കോണ്‍ഗ്രസ് സംഘടന നേതാക്കളെ ചെന്നിത്തല ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരിക്കുന്ന വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ എഡിറ്റിങ് കോമഡ് ക്ലിപ്പുകള്‍ ചേര്‍ത്ത് പ്രചരിക്കുകയാണ്. ഇതിനിടെയാണ് ചെന്നിത്തലയ്ക്കു പറ്റിയ ഒരു അമളിയും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദുബായില്‍ ജോലിചെയ്യുന്ന മഹാദേവന് എന്ന വ്യക്തിയെ ആണ് ചെന്നിത്തല ഫോണില്‍ വിളിക്കുന്നത്.
മഹാദേവന് ദുബായില്‍ ഇന്‍കാസ് (ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്സ് സൊസൈറ്റി) കാര്യങ്ങള്‍ എങ്ങനെ. 4500 കിറ്റുകള്‍ കൊടുത്തല്ലേ, മെഡിസിന് കിറ്റുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ഫോണിലൂടെ പറയുന്നുണ്ട്. എന്നാല്‍, ചെന്നിത്തല ഫോണ്‍ ചെയ്ത് ദുബായ് ഇന്‍കാസ് പ്രസിഡന്റ് മഹാദവേന്‍ കഴിഞ്ഞ് മാര്‍ച്ച് 23 മുതല്‍ കായംകുളത്ത് തന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 26ന് ഇദ്ദേഹം ഫെയ്സ്ബുക്കില്‍ ലൈവ് വീഡിയോയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളായി പ്രചരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ നാട്ടില്‍ എത്തിയ മഹാദേവനോട് എപ്രില്‍ മാസത്തില്‍ ദുബായില്‍ ഫോണില്‍ ചെന്നിത്തല സംസാരിക്കുന്നത് എങ്ങനെയാണെന്നും ഇതെല്ലാം ചെന്നിത്തലയുടെ തള്ളാണെന്നുമാണ് ട്രോളുകളില്‍ അധികവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: