കൊച്ചി: അമേരിക്കയ്‌ക്ക് ഇന്ത്യ ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ മരുന്നുകൊടുക്കാന്‍ തീരുമാനിച്ചെന്നും അത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പേടിച്ചാണെന്നും ചില കേന്ദ്രങ്ങള്‍ നടത്തുന്നത് കുപ്രചാരണം. യുഎസ് പ്രസിഡന്റ് ‘അന്ത്യശാസനം’ നല്‍കിയെങ്കില്‍ ‘പ്രതികരിക്കേണ്ട’ പ്രധാനമന്ത്രി മോദി മിണ്ടിയിട്ടില്ല. പക്ഷേ, കുപ്രചാരണങ്ങള്‍ തുടരുകയാണ്.
ഇന്ത്യക്ക് വേണ്ടിവന്നാല്‍ അഞ്ചു മാസത്തേക്കുള്ള മരുന്നിന്റെ കരുതലിന് ശേഷമാണ് കയറ്റുമതി അനുവദിച്ചത്. ഈ മരുന്നുള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക്, മോദിയോട് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പ് സര്‍ക്കാര്‍ ഉത്തരവായതാണ്.ആറു കാര്യങ്ങളാണ് വിഷയത്തില്‍ സംഭവിച്ചത്. അതാണ് ചിലര്‍ കാണാതെ പോയതും, അല്ലെങ്കില്‍ മറച്ചുവെച്ചതും.
ഒന്ന്: ഇന്ത്യ, 2020 ഏപ്രില്‍ നാലിനുതന്നെ പാരാസെറ്റ മോള്‍ ഉള്‍പ്പെടെ 21 മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി ഉത്തരവിറക്കിയിരുന്നു. അതായത്, ട്രംപ് ഇന്ത്യയോട് മരുന്ന് ആവശ്യപ്പെടുന്നതിനു രണ്ടുനാള്‍ മുന്‍പ്.
രണ്ട്: ഇന്ന് ഈ നിമിഷംവരെ അമേരിക്കയ്‌ക്ക് ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതായി, അത് ആധികാരികമായി പ്രഖ്യാപിക്കേണ്ട ഡിജിഎഫ്റ്റി (ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്) ഉത്തരവിറക്കിയിട്ടില്ല.
മൂന്ന്: മലേറിയക്ക് പ്രതിരോധമായി ഉപയോഗിക്കാറുള്ള ഈ മരുന്ന്, ലൂപ്പസ്, ആര്‍ത്രൈറ്റിസ് എന്നിവയ്‌ക്കും ഉപയോഗിക്കും. ഇന്ത്യയില്‍ വര്‍ഷം 24 മില്യണ്‍ എണ്ണം ക്ലോറോക്വിന്‍ ഗുളികളാണ് ആവശ്യം. ആവശ്യത്തിലധികം ഉല്‍പ്പാദിപ്പിക്കുകയും ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
നാല്: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നും, ഈ മരുന്ന് കൊറോണയ്‌ക്ക് പ്രതിരോധമാണെന്നും വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് ഇതര രോഗങ്ങള്‍ക്ക് ഈ മരുന്നുപയോഗിക്കുന്നവര്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യം ഏറി. ഇതിനു പുറമേ, കൊറോണാ ചികിത്സയില്‍ പരിചാരകര്‍ക്ക്, ഐസിയുവിലുള്ളവര്‍ക്ക്, അത്യന്തം മോശം അവസ്ഥയിലുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചു. ആശുപത്രിയില്‍ മുന്‍ കരുതല്‍ എന്ന നിലയ്‌ക്ക്, പരിചരിക്കുന്നവര്‍ക്ക് ഉപയോഗിക്കാം, പക്ഷേ ഡോക്ടര്‍ ഉപദേശിച്ച മരുന്നു കഴിക്കാവൂ എന്നായിരുന്നു നിര്‍ദേശം.
അഞ്ച്: ഈ സാഹചര്യത്തില്‍ അഞ്ചു മാസത്തേക്ക് ഇന്ത്യയില്‍ പരമാവധി എത്രമാത്രം ഇതിന് ആവശ്യം വന്നേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സിഎംആറിനെയാണ് ചുമതലപ്പെടുത്തിയത്. അവരുടെ റിപ്പോര്‍ട്ടു പ്രകാരം, വിതരണത്തില്‍ ചില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഉത്തരവു കൊണ്ടുവന്നു.
ആറ്: ഇനി അമേരിക്ക ആവശ്യപ്പെട്ട ഹൈഡ്രോക്‌സിന്‍ ക്ലോറോക്വിന്‍ കൊറോണയ്‌ക്ക് ചികിത്സാ മരുന്നായി ലോകാരോഗ്യ സംഘടനയോ ഏതെങ്കിലും രാജ്യമോ പ്രഖ്യാപിച്ചിട്ടില്ല. അതിനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നതേ ഉള്ളു. ഇന്ത്യ ഇക്കാര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍ നടത്തിക്കഴിഞ്ഞു. വിവിധ പാര്‍ശ്വരോഗമുണ്ടാക്കുന്നതും ഏതെങ്കിലും തലത്തിലുള്ള ഹൃദ്രോഗികള്‍ക്ക് ഒരുകാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ് ഈ മരുന്ന്.
ഇങ്ങനെ ആയിരിക്കെ, 21 വിവിധ മരുന്നുകളുടെ കയറ്റുമതി നിയന്ത്രണം നേരത്തേതന്നെ നീക്കിയ സര്‍ക്കാര്‍, ‘അമേരിക്കന്‍’ ഭീഷണിക്കു വഴങ്ങിയെന്നാണ് കുപ്രചാരണം നടത്തുന്നത്. അമേരിക്ക എന്നല്ല, ഏതു രാജ്യം ആവശ്യപ്പെട്ടാലും മാനുഷിക പരിഗണനയുടെ പേരില്‍ മരുന്നുകൊടുക്കുക എന്നത് ഇന്ത്യയുടെ എക്കാലത്തേയും വിദേശനയമാണെന്ന് വിദേശകാര്യ വകുപ്പുദ്യോഗസ്ഥന്‍ പ്രതികരിച്ചതല്ലാതെ ഉത്തരവിറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: